കൊല്ലം:കൊല്ലം കടയ്ക്കലില്‍ തൊട്ടിലില്‍ ഉറക്കികിടത്തിയ രണ്ട് വയസുകാരി മരിച്ച നിലയില്‍. കുമ്മിള്‍ മങ്കാട് പാറകുന്നില്‍ വീട്ടില്‍ റിയാസ്-ബീമ ദമ്പതികളുടെ ഏകമകള്‍ ഫാത്തിമയാണ് മരിച്ചത്. കഴിഞ്ഞ ദിവസം(5.07.2022) വൈകിട്ടോടെ മാതാവ് കുട്ടിക്ക് ഭക്ഷണം നല്കിയ ശേഷം തൊട്ടിലില്‍ ഉറക്കി കിടത്തുകയായിരുന്നു.
കൊല്ലത്ത് രണ്ട് വയസുകാരി തൊട്ടിലിൽ മരിച്ച നിലയിൽ - കൊല്ലത്ത് രണ്ടുവയസുകാരിയുടെ മരണം
ഭക്ഷണം നൽകി തൊട്ടിലിൽ ഉറക്കി കിടത്തിയ കുട്ടിയെ വായിൽ നിന്നും നുരയും പതയും വന്ന നിലയിൽ കാണുകയായിരുന്നു
![കൊല്ലത്ത് രണ്ട് വയസുകാരി തൊട്ടിലിൽ മരിച്ച നിലയിൽ baby death in kollam kollam baby death കൊല്ലത്ത് രണ്ടുവയസുകാരി തൊട്ടിലിൽ മരിച്ച നിലയിൽ കൊല്ലത്ത് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി ഉറക്കി കിടത്തിയ കുട്ടി തൊട്ടിലിൽ മരിച്ച നിലയിൽ കൊല്ലത്ത് രണ്ടുവയസുകാരി മരിച്ചു കൊല്ലത്ത് രണ്ടുവയസുകാരിയുടെ മരണം baby death](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15751937-thumbnail-3x2-ghuj.jpg)
പിന്നീട് എത്തി മകളെ ഉണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് വായില്‍ നിന്നും നുരയും പതയും വന്ന നിലയില്‍ അനക്കമില്ലാതെ കിടക്കുന്ന ഫാത്തിമയെ കണ്ടത്. കടയ്‌ക്കൽ താലൂക്ക് ആശുപത്രിയിൽ കുട്ടിയെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുഞ്ഞിന്‍റെ പെട്ടെന്നുണ്ടായ മരണത്തിൻ്റെ ഞെട്ടലിലാണ് നാട്ടുകാരും ബന്ധുക്കളും.
കടയ്‌ക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.