കൊല്ലം: ടി.കെ ദിവാകരന്‍റെ മകനെന്ന പരിഗണന തെരഞ്ഞെടുപ്പിൽ തനിക്ക് ഗുണം ചെയ്യുമെന്ന് ഇരവിപുരം മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ബാബു ദിവാകരൻ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും പിന്നോട്ട് നിൽക്കുകയായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ പാർട്ടി ഏൽപ്പിച്ച സ്ഥാനാർഥിത്വം അഭിമാനത്തോടെ സ്വീകരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇരവിപുരത്ത് യുഡിഎഫിന് വിജയസാധ്യത കൂടുതലെന്ന് ബാബു ദിവാകരൻ - കേരള തെരഞ്ഞെടുപ്പ് 2021
ടി. കെ ദിവാകരന്‍റെ മകനെന്ന പരിഗണന തെരഞ്ഞെടുപ്പിൽ തനിക്ക് ഗുണം ചെയ്യുമെന്ന് ഇരവിപുരം മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ബാബു ദിവാകരൻ വ്യക്തമാക്കി.
ഇരവിപുരം മണ്ഡലത്തിൽ തനിക്കാണ് വിജയ സാധ്യത കൂടുതൽ. മുൻകാല നേതാക്കൾ തൊഴിലാളികൾക്ക് വേണ്ടി ചെയ്ത പ്രവർത്തനങ്ങൾ പുതു തലമുറകൾക്കുമറിയാമെന്നും അതിനാൽ തന്നെ കശുവണ്ടി തൊഴിലാളികൾ കൂടുതൽ ഉള്ള ഇരവിപുരം മണ്ഡലത്തിൽ വിജയ സാധ്യത ഉറപ്പാണെന്നും ബാബു ദിവാകരൻ പറഞ്ഞു. യുഡിഎഫ് ഒറ്റകെട്ടായി നിന്നാൽ ഇരവിപുരം മണ്ഡലം യുഡിഎഫിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലമായിരിക്കില്ല നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക. യുഡിഎഫിന് അനുകൂല സാഹചര്യമാണ് കേരളത്തിൽ ഇപ്പോൾ നിലനിൽക്കുന്നതെന്നും ബാബു ദിവാകരൻ പറഞ്ഞു. ഇരവിപുരം മണ്ഡലത്തിൽ ബാബു ദിവാകരൻ പ്രചരണം ആരംഭിച്ചു.