അയോധ്യ കേസിലെ സുപ്രീംകോടതി വിധി അംഗീകരിക്കുന്നു; പി.ജെ കുര്യൻ - അയോധ്യ കേസ്
അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുക സ്വാഭാവികമെങ്കിലും നിലവിലെ സാഹചര്യത്തിൽ കോടതിക്ക് പറയാവുന്ന മികച്ച വിധിയാണിതെന്നും പി.ജെ കുര്യൻ
അയോധ്യ കേസിലെ സുപ്രീംകോടതി വിധി അംഗീകരിക്കുന്നു; പി.ജെ കുര്യൻ
കൊല്ലം: അയോധ്യ കേസിലെ സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ കുര്യൻ. എല്ലാ ഭാഗവും കേട്ടശേഷമാണ് കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുക സ്വാഭാവികമെങ്കിലും നിലവിലെ സാഹചര്യത്തിൽ കോടതിക്ക് പറയാവുന്ന മികച്ച വിധിയാണിതെന്നും പി.ജെ കുര്യൻ കൂട്ടിച്ചേര്‍ത്തു.