കേരളം

kerala

ETV Bharat / state

കൊല്ലത്ത് വീട്ടിൽ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ സാമൂഹ്യ വിരുദ്ധർ കത്തിച്ചു - ഓട്ടോറിക്ഷ സാമൂഹ്യ വിരുദ്ധർ കത്തിച്ചു

സംഭവം ഞായറാഴ്‌ച പുലർച്ചെ കാക്കോട്ടുമൂലയില്‍. കത്തിച്ചത് കോയിക്കൽ വീട്ടിൽ ഐസക് വർഗീസിന്‍റെ ഓട്ടോറിക്ഷ

autorickshaw parked at a house in Kollam set fire  autorickshaw  autorickshaw set fire  കൊല്ലത്ത് വീട്ടിൽ പാർക്ക് ചെയ്‌തിരുന്ന ഓട്ടോറിക്ഷ സാമൂഹ്യ വിരുദ്ധർ കത്തിച്ചു  ഓട്ടോറിക്ഷ സാമൂഹ്യ വിരുദ്ധർ കത്തിച്ചു  ഓട്ടോറിക്ഷ കത്തിച്ചു
കൊല്ലത്ത് വീട്ടിൽ പാർക്ക് ചെയ്‌തിരുന്ന ഓട്ടോറിക്ഷ സാമൂഹ്യ വിരുദ്ധർ കത്തിച്ചു

By

Published : Sep 19, 2021, 2:51 PM IST

കൊല്ലം : മയ്യനാട്ട്, വീട്ടിൽ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ സാമൂഹ്യ വിരുദ്ധർ കത്തിച്ചു. ഞായറാഴ്‌ച പുലർച്ചെ കാക്കോട്ടുമൂലയിലാണ് സംഭവം. കോയിക്കൽ വീട്ടിൽ ഐസക് വർഗീസിന്‍റെ ഓട്ടോറിക്ഷയാണ് കത്തിച്ചത്.

പുലർച്ചെ മൂന്ന് മണിക്ക് പൊട്ടിത്തെറി ശബ്‌ദം കേട്ട് ഐസക് വർഗീസ് വീടിന് പുറത്തെത്തി നോക്കിയപ്പോഴാണ് ഓട്ടോ കത്തുന്നത് കണ്ടത്. ബഹളം കേട്ട് സമീപവാസികൾ എത്തി തീ കെടുത്തിയെങ്കിലും ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചു.

കൊല്ലത്ത് വീട്ടിൽ പാർക്ക് ചെയ്‌തിരുന്ന ഓട്ടോറിക്ഷ സാമൂഹ്യ വിരുദ്ധർ കത്തിച്ചു

Also Read: റെക്കോഡ് വാക്‌സിനേഷൻ; കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി

ഇരവിപുരം പൊലീസിൽ വിവരമറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് എത്തി വിവരങ്ങൾ ശേഖരിച്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇതിനുമുൻപും സമാന സംഭവം പ്രദേശത്ത് സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

നിരവധി ചെറുപ്പക്കാർ പുറത്തുനിന്നും വന്ന് ഇവിടുത്തെ കായൽ തീരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗവും അനാശാസ്യ പ്രവർത്തനവും നടത്തുന്നത് നിത്യസംഭവമാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.

പലപ്പോഴും പൊലീസിൽ വിവരം അറിയിക്കുമ്പോൾ റെയിൽവേ ഗേറ്റ് കടന്ന് സമയത്ത് എത്തിച്ചേരാൻ പറ്റാത്തത് കാരണമാണ് പ്രദേശത്ത് സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടക്കുന്നതെന്നും നാട്ടുകാർ പറയുന്നു.

ABOUT THE AUTHOR

...view details