കൊല്ലം; പഠനം പാല്‍പ്പായസവും അതില്‍ ഗണിതം മധുരവും ആകണമെന്നാണ് കുട്ടികളുടെ ആഗ്രഹം. ഗണിത വിദ്യാർഥികൾക്ക് പേടി സ്വപ്നമായ ചുറ്റളവും അംശബന്ധവും വ്യാസവും വിസ്തീർണവുമെല്ലാം കൊല്ലം ജില്ലയിലെ മൈലക്കാട് സ്കൂളില്‍ പാല്‍പ്പായസം പോലെ മധുരതരമാണ്. കാരണം കുട്ടികൾക്കൊപ്പം സ്കൂളിലെത്തുന്ന ഓട്ടോ ചേട്ടനും സഹപാഠിയുടെ അച്ഛനായ കല്‍പ്പണി മേസ്തിരിയുമാണ് ഇവിടെ ഗണിതം പഠിപ്പിക്കുന്നത്.
ഇവിടെ കണ്ണുരുട്ടുന്ന കണക്കുമാഷില്ല; ഓട്ടോ ഡ്രൈവറും മേസ്തിരിയും ഗണിതം പഠിപ്പിക്കും - mylakkad up school
ഓട്ടോയുമായി സ്‌കൂളിൽ എത്തിയ തൊഴിലാളികൾ അളവ് തൂക്കങ്ങളെ സംബന്ധിച്ചും മീറ്റർ ചാർജുകളുടെ നിർണയം, ചക്രങ്ങളുടെ ചുറ്റളവ്, എൻജിൻ ഘടന തുടങ്ങി എല്ലാ സംശയങ്ങൾക്കും ഉത്തരങ്ങൾ നൽകി. കൽപ്പണി മേസ്തിരിമാർ ഇഷ്ടികയും താബുക്ക് കല്ലുകളും കൊണ്ട് നീളം, വീതി, വ്യാസം, വിസ്തീർണ്ണം, അംശബന്ധം തുടങ്ങിയ ഗണിത പാഠങ്ങൾ വേഗത്തില്‍ കുട്ടികളിലേക്ക് എത്തിച്ചു
ഓട്ടോയുമായി സ്‌കൂളിൽ എത്തിയ തൊഴിലാളികൾ അളവ് തൂക്കങ്ങളെ സംബന്ധിച്ചും മീറ്റർ ചാർജുകളുടെ നിർണയം, ചക്രങ്ങളുടെ ചുറ്റളവ്, എൻജിൻ ഘടന തുടങ്ങി എല്ലാ സംശയങ്ങൾക്കും ഉത്തരങ്ങൾ നൽകി. കൽപ്പണി മേസ്തിരിമാർ ഇഷ്ടികയും താബുക്ക് കല്ലുകളും കൊണ്ട് നീളം, വീതി, വ്യാസം, വിസ്തീർണ്ണം, അംശബന്ധം തുടങ്ങിയ ഗണിത പാഠങ്ങൾ വേഗത്തില്‍ കുട്ടികളിലേക്ക് എത്തിച്ചു. അഭിമാനകരമായ ഒട്ടനവധി മുഹൂർത്തങ്ങൾക്ക് കൂടിയാണ് മൈലക്കാട് പഞ്ചായത്ത് യു.പി.എസ് വേദിയായത്. കൽപ്പണികാരനായ അച്ഛൻ സ്‌കൂളിൽ എത്തി അധ്യാപകനായതിന്‍റെ വലിയ സന്തോഷത്തിലാണ് ഏഴാം ക്ലാസുകാരി മേഖ സതീഷ്. ജീവിതത്തിലെ മറക്കാനാവാത്ത ദിനം എന്നാണ് അധ്യാപകരായി എത്തിയ തൊഴിലാളികൾക്ക് പറയാനുള്ളത്. ഒരിക്കലും വിചാരിച്ചത് അല്ല. ഇങ്ങനൊരു വേദി. വലിയ അഭിമാനം ഉണ്ട്. ഇനിയും വിളിച്ചാൽ ഓടി വരും കൽപ്പണിക്കാരനായ മോഹനന്‍റെ വാക്കുകളാണ്. ഗണിതം മധുരമാകട്ടെ, അധ്യാപനം ലളിതമാകട്ടെ, മൈലക്കാട് യുപിഎസ് വലിയൊരു മാതൃകയാണ്.