കൊലപാതക ശ്രമം; പ്രതി പിടിയിൽ - കൊലപാതക ശ്രമം
ശ്യാംലാലിന്‍റെ വീട്ടുവഴക്ക് ചോദ്യം ചെയ്തതിലുള്ള വിരോധമായിരുന്നു അയൽവാസിയായ ശരത്തിനെ വെട്ടിപരിക്കേല്പിക്കാൻ കാരണമായത്
കൊല്ലം:തലച്ചിറ സ്വദേശി ശരത്തിനെ മാരകായുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ചിറയിൻകീഴ്, ശാസ്തവട്ടം സ്വദേശി ശ്യംലാലാണ് അറസ്റ്റിലായത്. കൊട്ടാരക്കര പൊലീസ് ഇൻസ്പെക്ടർ ജോസഫ് ലിയോണിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. വീടുകയറി ആക്രമിച്ച പ്രതിയും സംഘവും ശരത്തിനെ വെട്ടിപരിക്കേല്പിച്ചതിനു ശേഷം ഒളിവിൽ പോയിരുന്നു. ആദ്യം പിടിയിലായ കൂട്ടാളികളെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ശ്യാം ലാൽ പിടിയിലായത്. ശ്യാംലാലിന്‍റെ വീട്ടുവഴക്ക് ചോദ്യം ചെയ്തതിലുള്ള വിരോധമായിരുന്നു അയൽവാസിയായ ശരത്തിനെ വെട്ടിപരിക്കേല്പിക്കാൻ കാരണമായത്.