കൊല്ലത്ത് വയോധികന്‍റെ കൈ തല്ലിയൊടിച്ചു; സഹോദരന്മാർ പൊലീസ് പിടിയിൽ - brothers were arrested
കൊട്ടാരക്കര സ്വദേശികളായ വിപിൻ (38) വിനോദ് (34) എന്നിവരെ പൊലീസ് പിടികൂടി
![കൊല്ലത്ത് വയോധികന്‍റെ കൈ തല്ലിയൊടിച്ചു; സഹോദരന്മാർ പൊലീസ് പിടിയിൽ വയോധികന്‍റെ കൈ തല്ലിയൊടിച്ചു സഹോദരന്മാർ പൊലീസ് പിടിയിൽ കൊട്ടാരക്കര Attacked old man Kollam Attack brothers were arrested kottarakkara](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7461842-1008-7461842-1591188323615.jpg)
കൊല്ലത്ത് വയോധികന്‍റെ കൈ തല്ലിയൊടിച്ചു; സഹോദരന്മാർ പൊലീസ് പിടിയിൽ
കൊല്ലം: വയോധികനെ ആക്രമിച്ച കേസിൽ സഹോദരന്മാർ പിടിയിലായി. കൊട്ടാരക്കര സ്വദേശികളായ വിപിൻ (38) വിനോദ് (34) എന്നിവരാണ് പൊലീസ് പിടിയിലായത്. പുരയിടത്തിൽ നിന്ന മരക്കൊമ്പ് മുറിച്ച് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഇരുവരും ചേർന്ന് 65 വയസുകാരനായ ജോണിന്‍റെ കൈ തല്ലിയൊടിച്ചു. ജോണിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കൊട്ടാരക്കര സി.ഐ പ്രശാന്ത്, എസ്.ഐ രാജീവ്, മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.