കൊല്ലം: കൊല്ലത്ത് സ്‌ത്രീയെ മർദിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. ചടയമംഗലം സ്വദേശി മുനീറാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയോടെ മുനീർ ആക്രമിച്ചുവെന്നാണ് ഇവർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. പ്രതിയും ബന്ധുവും തമ്മിൽ വാക്കേറ്റവും മർദനവും ഉണ്ടായതോടെ തടസം നിൽക്കാനായെത്തിയ സ്ത്രീയെ മുനീർ മർദിക്കുകയായിരുന്നുവെന്ന് സ്‌ത്രീ പൊലീസ് നൽകിയ പരാതിയിൽ പറയുന്നു.
കൊല്ലത്ത് സ്‌ത്രീയെ മർദിച്ചുവെന്ന് പരാതി; വധശ്രമത്തിന് കേസെടുത്ത് പൊലീസ് - kollam women attacked by man
പ്രതിയും ബന്ധുവും തമ്മിൽ വാക്കേറ്റമുണ്ടായത് തടയാനെത്തിയപ്പോഴാണ് സ്‌ത്രീക്ക് മർദനമേറ്റത്.
കൊല്ലത്ത് സ്‌ത്രീയെ മർദിച്ചെന്ന പരാതി; വധശ്രമത്തിന് കേസെടുത്ത് പൊലീസ്
ചടയമംഗലം എസ്.ഐ. മിഥുന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. ഇത്തരത്തിലുള്ള പല കേസുകളിലും മുനീർ മുമ്പും പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പ്രതികരിച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്‌തു.
Also read:ഭാര്യയുമായി തർക്കം;ഭർത്താവ് മക്കൾക്ക് ഐസ്ക്രീമിൽ എലി വിഷം ചേർത്ത് നൽകി