കൊല്ലം: വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ ആളെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. മരുതമൺപള്ളി സ്വദേശികളായ ജലജൻ, സാഹോദരൻ തിലജൻ എന്നിവരാണ് പിടിയിലായത്. സേതുരാജെന്ന ആളെ വീട്ടിൽ മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പൂയപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ വിനോദ് ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ജാമ്യത്തിലിറങ്ങിയയാൾക്ക് നേരെ കൊലപാതകശ്രമം; രണ്ടുപേർ പിടിയിൽ - ജാമ്യത്തിലിറങ്ങിയയാൾ
ജലജനെ നടുറോഡിലിട്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ചതിന്‍റെ വൈരാഗ്യത്തിലാണ് ജലജനും സഹോദരനും ചേർന്ന് സേതുരാജനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത്
ജാമ്യത്തിലിറങ്ങിയയാൾക്ക് നേരെ കൊലപാതകശ്രമം; രണ്ടുപേർ പിടിയിൽ
മുൻപ് ജലജനെ നടുറോഡിലിട്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ചതിന്‍റെ വൈരാഗ്യത്തിലാണ് ജലജനും സഹോദരനും ചേർന്ന് സേതുരാജനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് പറഞ്ഞു. കേസിൽ പ്രതിയായിരുന്ന സേതുരാജൻ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ക്വട്ടേഷൻ സംഘത്തെ തിരിച്ചറിഞ്ഞെന്നും കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.