കൊവിഡ് 19-കൊല്ലത്ത് ഇപ്പോള്‍ ചികിത്സയിലുള്ളത് അഞ്ചുപേര്‍ - കൊല്ലം
വിദഗ്ധ പരിശോധനക്ക് അയച്ച 1191 സാമ്പിളുകളിൽ എട്ട് എണ്ണത്തിന്‍റെ ഫലം കൂടി വരാനുണ്ട്
കൊവിഡ് 19-കൊല്ലത്ത് ഇപ്പോള്‍ ചികിത്സയിലുള്ളത് അഞ്ചുപേര്‍
കൊല്ലം:കഴിഞ്ഞ ദിവസം രണ്ടുപേര്‍ക്കൂടി രോഗവിമുക്തരായതോടെ ജില്ലയില്‍ കൊവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം അഞ്ചായി ചുരുങ്ങി. 3956 പേരാണ് ജില്ലയില്‍ ഹോം ക്വാറന്‍റൈനില്‍ കഴിയുന്നത്. പുതുതായി 41 പേർ ഹോം ക്വാറന്‍റൈനില്‍ പ്രവേശിച്ചിട്ടുണ്ട്. 11 പേർ മാത്രമാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. വിദഗ്ധ പരിശോധനക്ക് അയച്ച 1191 സാമ്പിളുകളിൽ എട്ട് എണ്ണത്തിന്‍റെ ഫലം കൂടി വരാനുണ്ട്. 1170 എണ്ണം നെഗറ്റീവായിരുന്നു.