കൊല്ലം: വരയറ സ്വദേശി ബിബിനെ മാരകമായി പരുക്കേൽപിച്ച ഇടത്തറ മേവനക്കോണം സ്വദേശി മുന്നയെ കടയ്ക്കൽ പൊലീസ് പിടികൂടി. കഴിഞ്ഞദിവസം രാത്രി കോട്ടപ്പുത്ത് ബൈക്കിലെത്തിയ ബിബിനെ അക്രമി സംഘം മർദ്ദിക്കുകയായിരുന്നു. ബിബിനെ തടഞ്ഞ് നിർത്തി തലക്കടിച്ച് പരിക്കേൽപിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
കൊല്ലത്ത് യുവാവിന് നേരെ വധശ്രമം; പ്രതി പിടിയിൽ - കൊല്ലം
വരയറ സ്വദേശി ബിബിനെ മാരകമായി പരുക്കേൽപിച്ച ഇടത്തറ മേവനക്കോണം സ്വദേശി മുന്നയെയാണ് കടയ്ക്കൽ പൊലീസ് പിടികൂടിയത്.
![കൊല്ലത്ത് യുവാവിന് നേരെ വധശ്രമം; പ്രതി പിടിയിൽ Assassination attempt on youth in Kollam; Defendant arrested Defendant arrested Assassination attempt Kollam വരയറ സ്വദേശി വരയറ കൊല്ലം ഇടത്തറ മേവനക്കോണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9152085-440-9152085-1602515199799.jpg)
കൊല്ലത്ത് യുവാവിന് നേരെ വധശ്രമം; പ്രതി പിടിയിൽ
പരാതിക്കാരന്‍റെ സുഹൃത്തുമായി പ്രതികൾക്കുള്ള വിരോധമാണ് അക്രമത്തിൽ കലാശിച്ചത്. അക്രമത്തിനു നേതൃത്വം നൽകിയതിൽ പ്രധാനിയാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു. കൂട്ടുപ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. കടക്കൽ സി.ഐ. രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.