കൊല്ലം:കറുത്ത ജലം, ചത്തുപൊന്തിയ മീനുകൾ, മാലിന്യം അടിഞ്ഞു കൂടിയ തീരങ്ങൾ, പ്ലാസ്റ്റിക് ഒഴുകി നടക്കുന്ന ജലാശയം, കരിങ്കല്ല് കെട്ടിയും മണ്ണിട്ടും മാലിന്യം കൂട്ടിയിട്ടും നടത്തുന്ന കയ്യേറ്റം. കായലിന്‍റെ അവസ്ഥയെക്കുറിച്ചു വിവരശേഖരണത്തിന് കോർപറേഷന്‍റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ നടത്തിയ യാത്രയിൽ തെളിഞ്ഞതു കായലിന്‍റെ ദുരന്തചിത്രങ്ങൾ. ഏറ്റവും കൂടുതൽ മാലിന്യം അടിഞ്ഞുകൂടുന്ന ലിങ്ക് റോഡിലെ ബോട്ട് ജെട്ടിയിൽനിന്നായിരുന്നു ജനപ്രതിനിധികളുടെ യാത്രയ്ക്ക് തുടക്കം.
വിവരശേഖരണത്തിൽ ജനപ്രതിനിധികൾ
കാവനാട് അരവിള കടവിലേക്കാണ് ബോട്ട് ആദ്യം നീങ്ങിയത്. കുരീപ്പുഴയിൽ സമരസമിതി പ്രവർത്തകരും അരവിളക്കടവിൽ കൗൺസിലർമാരും സീവേജ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് സ്ഥാപിക്കുന്നതിനെതിരെ മുദ്രാവാക്യം മുഴക്കി. പരിപാടിയിൽ പങ്കെടുത്ത എംപിയും എംഎൽഎമാരും അരവിളയിൽ നിന്നും മടങ്ങി. തൃക്കരുവ പഞ്ചായത്ത് മേഖലയിലെ റിപ്പോർട്ട് സ്വീകരിക്കുന്നതിനു വേണ്ടി സാമ്പ്രാണി കൊടിയിലെത്തിയപ്പോൾ മാലപ്പടക്കം പൊട്ടിച്ചാണ് വരവേറ്റത്. മതിലിൽ, കടവൂർ, അഞ്ചാലുംമൂട് ഡിവിഷൻ മേഖലകളിലെ റിപ്പോർട്ട് കൈപ്പറ്റാൻ കോട്ടയത്ത് കടവിലേക്ക് പോകുകയും പിന്നീട് മങ്ങാട്, കല്ലുംതാഴം വഴി ബോട്ട് ജെട്ടിയിൽ യാത സമാപിച്ചു.
റിപ്പോർട്ട് മന്ത്രിക്ക് കൈമാറി