കേരളം

kerala

ETV Bharat / state

സുഹൃത്തുക്കള്‍ക്കൊപ്പം അഷ്‌ടമുടിക്കായലില്‍ നീന്താനിറങ്ങിയ യുവാവിനെ കാണാതായി ; തിരച്ചില്‍ തുടരുന്നു - മദ്യപിക്കുക

സുഹൃത്തുക്കള്‍ക്കൊപ്പം അഷ്‌ടമുടിക്കായലിന്‍റെ ഇരുകരകളിലേക്കും നീന്തുന്നതിനിടെ കാണാതായ യുവാവിനായി തിരച്ചില്‍ തുടരുന്നു

Ashtamudi Lake  Kollam  Kollam News  Young man Drowned  Young man Drowned into water  Ashtamudi Lake in Kollam  search progressing  അഷ്‌ടമുടിക്കായലില്‍ നീന്താനിറങ്ങി  നീന്താനിറങ്ങിയയാളെ കാണാതായി  തിരച്ചില്‍ തുടരുന്നു  സുഹൃത്തുക്കള്‍  അഷ്‌ടമുടിക്കായലിന്‍റെ ഇരുകര  യുവാവിനെ കാണാതായി  ശ്യാം ശങ്കർ  കടപ്പാക്കട  കാലാവസ്ഥ  തേവള്ളി  മദ്യപിക്കുക  അഷ്‌ടമുടിക്കായലിൽ
സുഹൃത്തുക്കള്‍ക്കൊപ്പം അഷ്‌ടമുടിക്കായലില്‍ നീന്താനിറങ്ങിയയാളെ കാണാതായി; തിരച്ചില്‍ തുടരുന്നു

By

Published : Sep 1, 2022, 4:29 PM IST

കൊല്ലം : അഷ്‌ടമുടിക്കായലിൽ കൂട്ടുകാരോടൊപ്പം നീന്താനിറങ്ങിയ യുവാവിനെ കാണാതായി. കൊല്ലം മതിലിൽ ഇരട്ട തെങ്ങിൽ വീട്ടിൽ ശ്യാം ശങ്കറിനെയാണ് കാണാതായത്. ജോലി കഴിഞ്ഞ ശേഷം തേവള്ളിയിലെ സ്വകാര്യ ഹോട്ടലിന് സമീപത്തെ കായൽ വാരത്തിരുന്ന് മദ്യപിക്കുകയായിരുന്ന ഇയാള്‍ തുടർന്ന് സുഹൃത്തുക്കളോടോപ്പം നീന്താനിറങ്ങി. തുടര്‍ന്ന് ഇരുകരകളിലേക്കും നീന്തിക്കൊണ്ടിരിക്കെ ശ്യാം ശങ്കർ കായലിൽ മുങ്ങിത്താഴുകയായിരുന്നു.

ഇയാളെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കടപ്പാക്കടയിൽ നിന്നും ഫയർഫോഴ്‌സ് സംഘമെത്തി കായലിൽ തിരച്ചിൽ തുടരുകയാണ്. കാലാവസ്ഥ മോശമായതിനാൽ കായലിൽ ഒഴുക്ക് കൂടുതലാണ്. ഇത് സംഘത്തിന്‍റെ തിരച്ചിലിനെ ബാധിക്കുന്നുണ്ട്.

സുഹൃത്തുക്കള്‍ക്കൊപ്പം അഷ്‌ടമുടിക്കായലില്‍ നീന്താനിറങ്ങിയയാളെ കാണാതായി; തിരച്ചില്‍ തുടരുന്നു

ABOUT THE AUTHOR

...view details