കേരളം

kerala

ETV Bharat / state

'വിനോദങ്ങൾക്ക് വേറിട്ട മുഖം'; സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കൊല്ലം ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിൽ - സഞ്ചാരികളെ ആകര്‍ഷിക്കാന്‍ അഷ്ടമുടി അഡ്വഞ്ചർ ടൂറിസം

ആശ്രാമം അഡ്വഞ്ചർ പാർക്കിലാണ് സാഹസിക വിനോദങ്ങൾക്ക് വേറിട്ട മുഖം നൽകുന്ന ഇനങ്ങളൊരുക്കിയത്.

ashtamudi adventure tourisam  ആശ്രാമം അഡ്വഞ്ചർ പാർക്കില്‍ പുതിയ വിനോദങ്ങള്‍  സഞ്ചാരികളെ ആകര്‍ഷിക്കാന്‍ അഷ്ടമുടി അഡ്വഞ്ചർ ടൂറിസം  സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കൊല്ലം ജില്ലാ ടൂറിസം പ്രാമോഷൻ കൗൺസിൽ
'വിനോദങ്ങൾക്ക് വേറിട്ട മുഖം'; സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കൊല്ലം ജില്ലാ ടൂറിസം പ്രാമോഷൻ കൗൺസിൽ

By

Published : Dec 25, 2021, 1:01 PM IST

കൊല്ലം:സാഹസികതയ്ക്ക് രുചിയുടെ മേമ്പൊടിയോടെ ക്രിസ്‌മസ് -പുതുവത്സര വിസ്മയം ഒരുക്കി കൊല്ലം ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിൽ. ആശ്രാമം അഡ്വഞ്ചർ പാർക്കിലാണ് സാഹസിക വിനോദങ്ങൾക്ക് വേറിട്ട മുഖം നൽകുന്ന ഇനങ്ങളൊരുക്കിയത്.

'വിനോദങ്ങൾക്ക് വേറിട്ട മുഖം'; സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കൊല്ലം ജില്ലാ ടൂറിസം പ്രാമോഷൻ കൗൺസിൽ
ചൂണ്ടയിട്ട് മീൻ പിടിക്കാനും, പിടിക്കുന്ന മീൻ തത്സമയം പാചകം ചെയ്ത് കഴിക്കാനുമായി ഗിൽ കൗണ്ടറാണ് തയ്യാറാക്കിയിട്ടുള്ളത്. ആശ്രാമത്തെ കലാകാരന്മാരുടെ കൂട്ടായ്മയുടെ കരകൗശല ഉത്പന്ന നിർമാണ പരിശീലനവും നൽകും. ജെറ്റ് സ്കീയിങ്, പാരാസെയിലിങ്, കയാക്കിങ്, ചെറുവള്ള യാത്ര, ഫ്ളെബോർഡ് തുടങ്ങിയവയും മുമ്പെന്ന പോലെ തുടരുന്നു.

കൂടുതൽ ഇനങ്ങൾ സ്വീകാര്യതയ്ക്ക് അനുസ്യതമായി ഏർപ്പെടുത്തുമെന്ന് ഡിടിപിസി സെക്രട്ടറി ഡോ. രമ്യ ആർ.കുമാർ അറിയിച്ചു. റോപ് സൈക്ലിങ്, സിപ്ലെയ്ൻ‌ എന്നിവയ്ക്ക് 177 രൂപയും മറ്റ് ഇനങ്ങൾക്കെല്ലാം 118 രൂപയുമാണ് നിരക്ക്, അമ്പെയ്ത്തിൽ അഞ്ച് എണ്ണം ലക്ഷ്യത്തിൽ കൊണ്ടാൽ ഈടാക്കിയ തുക തിരികെ നൽകും. ഇതേ മാനദണ്ഡ പ്രകാരം എട്ട് ഗൺ ഷോട്ടുകൾ ലക്ഷ്യത്തിലെത്തിച്ചും തുക നേടാം.

also read: തിരുപ്പിറവിയെ വരവേറ്റ് വിശ്വാസികൾ; ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥന

ജെറ്റ് സ്‌കി, ബേസിക് സ്‌കി, രണ്ട് പേർക്കുള്ള സ്പീഡ് ബോട്ട് എന്നിവയ്ക്ക് 500 രൂപ. കയാക്കിങ്, ബനാന ബോട്ട് ഡ്രൈവ് എന്നിവയ്ക്ക് 236 വീതവും. രണ്ട് പേർക്കുള്ള കയാക്കിങിന് 413 രൂപ. മുക്കാൽ മണിക്കൂർ നീളുന്ന സാമ്പ്രാണിക്കോടി യാത്രയ്ക്ക് 3540 രൂപയും നൽകണം. ഇതേ നിരക്കിൽ ഫ്ളൈ ബോർഡ് ഉപയോഗിക്കാം എന്നും സെക്രട്ടറി വ്യക്തമാക്കി.

For All Latest Updates

ABOUT THE AUTHOR

...view details