കേരളം

kerala

ETV Bharat / state

കളിചിരി മാഞ്ഞു, ആരുണിയുടെ ഓര്‍മയില്‍ സോഷ്യല്‍മീഡിയ

സിനിമാ ഡയലോഗുകള്‍ പറഞ്ഞും കളി ചിരികളിലൂടെ പൊട്ടിച്ചിരിപ്പിച്ചും ടിക് ടോക്കില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുകയാണ് ഈ കുരുന്ന്

കളിചിരി മാഞ്ഞു, ആരുണിയുടെ ഓര്‍മ്മകളില്‍ സോഷ്യല്‍മീഡിയ

By

Published : Jul 29, 2019, 11:23 AM IST

Updated : Jul 29, 2019, 7:45 PM IST

കൊല്ലം:നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണക്കും ഒത്തിരി നന്ദി, ഞാന്‍ ഒരു നീണ്ട ഇടവേള എടുക്കുന്നു. ഇങ്ങനെ എഴുതി മടങ്ങുമ്പോള്‍ അത് എന്നന്നേയ്ക്കുമായുള്ള മടക്കമാണെന്ന് അറിഞ്ഞിരുന്നില്ല. സാമൂഹിക മാധ്യമങ്ങളില്‍ താരമായ ടിക് ടോകിലെ കുഞ്ഞു കലാകാരി ആരുണി കുറുപ്പ് എച്ച് 1 എന്‍ 1 ബാധിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. കണ്ണനെല്ലൂര്‍ ചേരിക്കോണം രമ്യയില്‍ പരേതനായ സനോജിന്‍റെയും അശ്വതിയുടേയും ഏക മകള്‍ നാലാം ക്ലാസുകാരി ആരുണിയുടെ വിയോഗത്തിന്‍റെ ഞെട്ടലിലാണ് സോഷ്യല്‍ മീഡിയ.

കളിചിരി മാഞ്ഞു, ആരുണിയുടെ ഓര്‍മയില്‍ സോഷ്യല്‍മീഡിയ

സിനിമാ ഡയലോഗുകള്‍ പറഞ്ഞും കളി ചിരികളിലൂടെ പൊട്ടിച്ചിരിപ്പിച്ചും ടിക് ടോക്കില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുകയാണ് ഈ കുരുന്ന്. സാരിയുടുത്തും തട്ടമിട്ടും ഗിത്താര്‍ വായിച്ചും അവള്‍ പ്രേക്ഷകരുടെ മനം കവരുകയായിരുന്നു. ആരുണിയുടെ പിതാവ് സനോജ് കഴിഞ്ഞ വര്‍ഷം സൗദിയിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. കുഞ്ഞു താരത്തിന്‍റെ അകാല വിയോഗത്തിന് പിന്നാലെ അവള്‍ പൊട്ടിച്ചിരിപ്പിച്ച വീഡിയോകള്‍ പങ്കുവയ്ക്കുകയാണ് ആരാധകര്‍.

Last Updated : Jul 29, 2019, 7:45 PM IST

ABOUT THE AUTHOR

...view details