കൊല്ലം:ചിതറയിൽ നാല് വയസുകാരിക്ക് അങ്കണവാടി ജീവനക്കാരിയുടെ മർദനം. കണ്ണങ്കോട് അഷ്‌ടമംഗല്യ ഹൗസിൽ ശരണ്യ-ഉദയകുമാർ ദമ്പതികളുടെ 4 വയസുള്ള മകൾ ഉദിർഷ്‌ണക്കാണ് മർദനമേറ്റത്. കൊത്തല അങ്കണവാടിയിലെ ജീവനക്കാരി സുജാതക്കെതിരെയാണ് പരാതി.
ബുക്കിലെ പേപ്പർ കീറിയതിന് നാല് വയസുകാരിക്ക് അങ്കണവാടി ജീവനക്കാരിയുടെ മർദനം; ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു - അങ്കണവാടി ജീവനക്കാരി കുട്ടിയെ മർദിച്ചു
അങ്കണവാടിയിലെ ബുക്ക് വലിച്ചുകീറിയതിന് സ്റ്റീൽ സ്‌കെയിൽ കൊണ്ട് ഇടതുകാലിന് താഴെ അടിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം കാലിൽ നീരുവച്ചു.
അങ്കണവാടിയിലെ ബുക്ക് വലിച്ചുകീറിയതിന് സ്റ്റീൽ സ്‌കെയിൽ കൊണ്ട് ഇടതുകാലിന് താഴെ അടിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം കുട്ടിയുടെ കാലിൽ നീരുവച്ചത് ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ കാര്യം അന്വേഷിച്ചപ്പോഴാണ് ആനയുടെയും കുതിരയുടേയും ചിത്രമുള്ള ബുക്കിലെ പേപ്പർ കീറിയതിന് സുജാത മർദിച്ച കാര്യം കുട്ടി വെളിപ്പെടുത്തിയത്.
കടയ്‌ക്കൽ താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കാലിൽ അടിയേറ്റതിനെ തുടർന്നാണ് നീരുവന്നതെന്ന് കണ്ടെത്തി. ചിതറ പൊലീസിൽ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സുജാതക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്തു. അങ്കണവാടി ജീവനക്കാരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.