കൊല്ലം:അഞ്ചലിലും പരിസരത്തും നിരവധി കവര്‍ച്ച നടത്തിയ കേസിലെ പ്രധാന പ്രതികളില്‍ ഒരാള്‍കൂടി അറസ്റ്റില്‍. തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമത്തലവനായ രവി കുഞ്ഞപ്പനെയാണ് അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.വാളകത്ത് പൊലീസ് സൂപ്രണ്ടിന്‍റെ കുടുംബ വീട്ടിലടക്കം നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും രവികുഞ്ഞപ്പന്‍റെ നേതൃത്വത്തിലാണ് കവര്‍ച്ച നടത്തിയതെന്ന് അഞ്ചല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. രണ്ടാഴ്ച മുമ്പ് പിടിയിലായ ഈ സംഘത്തില്‍പ്പെട്ട രാധാകൃഷ്ണന്‍ എന്നയാളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച സൂചനകളാണ് പ്രധാന പ്രതിയായ രവികുഞ്ഞപ്പനെ പിടികൂടാന്‍ സഹായകരമായത്.
കവർച്ചാക്കേസിലെ പ്രതി രവി കുഞ്ഞപ്പൻ പിടിയിൽ - latest kollam
വാളകത്ത് പൊലീസ് സൂപ്രണ്ടിന്‍റെ കുടുംബ വീട്ടിലടക്കം നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും രവികുഞ്ഞപ്പന്‍റെ നേതൃത്വത്തില്‍ കവര്‍ച്ച നടത്തിയതായി കണ്ടെത്തി.കൂടുതല്‍ പ്രതികള്‍ ഇനിയും പിടിയിലാകുമെന്നാണ് സൂചന.
![കവർച്ചാക്കേസിലെ പ്രതി രവി കുഞ്ഞപ്പൻ പിടിയിൽ Anchal theft case latest kollam നിരവധി കവര്‍ച്ചകള്‍ നടത്തിയ തമിഴ്‌നാട് തിരുട്ട് ഗ്രാമത്തലവൻ രവി കുഞ്ഞപ്പൻ പിടിയിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5293760-9-5293760-1575653240792.jpg)
നിരവധി കവര്‍ച്ചകള്‍ നടത്തിയ തമിഴ്‌നാട് തിരുട്ട് ഗ്രാമത്തലവൻ രവി കുഞ്ഞപ്പൻ പിടിയിൽ
ജില്ലയിൽ നടന്ന നിരവധി മോഷണ കേസിൽ രവി കുഞ്ഞപ്പൻ ഉൾപ്പെട്ടിട്ടുണ്ടെന്ന് അഞ്ചൽ സിഐ സി എൽ സുധീർ പറഞ്ഞു. കേസില്‍ അന്വേഷണം തുടരുകയാണ്. കൂടുതല്‍ പ്രതികള്‍ ഇനിയും പിടിയിലാകുമെന്ന് സൂചന. കവര്‍ച്ച നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും കേസിലെ പ്രതികളെ പിടികൂടാന്‍ കഴിയാതിരുന്നതിനാല്‍ അഞ്ചല്‍ പൊലീസിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.