കേരളം

kerala

ETV Bharat / state

ആശുപത്രിയില്‍ മോഷണം നടത്തിയയാൾ പിടിയില്‍ - robbery at kollam

കുട്ടിയുടെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ എത്തിയ യുവതിയുടെ സ്വർണാഭരണങ്ങളാണ് കവർന്നത്. സംഭവത്തില്‍ അഞ്ചല്‍ സ്വദേശി ബൈജു പൊലീസ് പിടിയിലായി.

കൊല്ലത്ത് മോഷണം  അഞ്ചലില്‍ സ്വകാര്യ ആശുപത്രിയില്‍ മോഷണം  കള്ളൻ ബൈജു പിടിയില്‍  robbery at kollam  anchal private hospital
ആശുപത്രിയില്‍ മോഷണം; അഞ്ചല്‍ സ്വദേശി പിടിയില്‍

By

Published : Mar 21, 2020, 9:31 AM IST

കൊല്ലം: സ്വകാര്യ ആശുപത്രിയില്‍ സ്ത്രീയുടെ സ്വർണാഭരണങ്ങളും പണവും കവർന്ന കേസിലെ പ്രതി പിടിയില്‍. അഞ്ചല്‍ സ്വദേശി ബൈജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളുടെ ചികിത്സയ്ക്കായി അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയ സ്ത്രീയുടെ രണ്ടേമുക്കാല്‍ പവൻ മാല, ഒന്നര പവൻ വള, രണ്ട് ഗ്രാം മോതിരം, 1500 രൂപ എന്നിവയാണ് പ്രതി കവർന്നത്.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അഞ്ചൽ ക്രൈം എസ്.ഐ പ്രകാശ്, സിപിഓമാരായ അഭിലാഷ്, രഞ്ജിത്ത്, ഷമീർ, രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ABOUT THE AUTHOR

...view details