കൊല്ലം: മാതാ അമൃതാനന്ദമയിയുടെ 66-ാം പിറന്നാള്‍ ആഘോഷത്തിന് കൊല്ലത്തെ അമൃതപുരി ഒരുങ്ങി. മറ്റന്നാളാണ് പിറന്നാളാഘോഷങ്ങള്‍ നടക്കുക. അമൃതവര്‍ഷം 66 എന്ന് പേരിട്ടിരിക്കുന്ന പിറന്നാള്‍ ആഘോഷം അമൃതാ വിശ്വവിദ്യാപീഠം ക്യാമ്പസ് ഗ്രൗണ്ടില്‍ തയ്യാറാക്കിയിരിക്കുന്ന കൂറ്റന്‍ ഗ്രൗണ്ടില്‍ നടക്കും. ആഘോഷത്തില്‍ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അനുരാഗ് ഠാക്കൂര്‍ എന്നിവര്‍ മുഖ്യാതിഥികളാകും.
മാതാ അമൃതാനന്ദമയിയുടെ പിറന്നാള്‍ ആഘോഷത്തിന് അമൃതപുരി ഒരുങ്ങി - അമൃതപുരി
പിറന്നാളിനോട് അനുബന്ധിച്ച് പുല്‍വാമാ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നല്‍കും. പ്രളയ ദുരിതാശ്വാസ ധനസഹായങ്ങളും, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളും പിറന്നാള്‍ ദിനത്തില്‍ വിതരണം ചെയ്യും
മാതാ അമൃതാനന്ദമയിയുടെ പിറന്നാള്‍ ആഘോഷത്തിന് അമൃതപുരി ഒരുങ്ങി
ഗ്രാമീണ മേഖലയിലെ സുസ്ഥിര വികസനത്തിനായി പ്രയോജനപ്പെടുന്ന 100 ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് 25 ലക്ഷം രൂപയുടെ ഇ ഫോര്‍ ലൈഫ് സ്‌കോളര്‍ഷിപ്പ്, അമൃത ആശുപത്രിയില്‍ 400 രോഗികള്‍ക്ക് സൗജന്യ ചികിത്സ തുടങ്ങിയ സഹായങ്ങളും പിറന്നാളിനോടനുബന്ധിച്ച് നടപ്പാക്കും . പിറന്നാള്‍ ദിനത്തില്‍ അമൃതാനന്ദമയി മഠത്തിന്‍റെ പുതിയ സംരംഭമായി അമൃത സ്‌കൂള്‍ ഓഫ് സസ്‌റ്റൈനബിള്‍ ഡെവലപ്‌മെന്‍റിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുമെന്നും സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു.
Last Updated : Sep 26, 2019, 7:40 AM IST