ആംബുലൻസും കാറും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക് - അഞ്ചുപേർക്ക് പരുക്ക്
ചടയമംഗലത്തെ സ്ഥിരം അപകട മേഖലയായ ശ്രീരംഗം വളവിലാണ് അപകടമുണ്ടായത്
![ആംബുലൻസും കാറും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5031946-thumbnail-3x2-klm.jpg)
കൊല്ലം
കൊല്ലം: ചടയമംഗലത്ത് എട്ട് മാസം പ്രായമായ കുഞ്ഞുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്. പരിക്കേറ്റവരെ വെഞ്ഞാറമൂട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര വിജയാസ് ആശുപത്രിയിൽ നിന്ന് പോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ചടയമംഗലത്തെ സ്ഥിരം അപകട മേഖലയായ ശ്രീരംഗം വളവിലായിരുന്നു അപകടം. ആർക്കും ഗുരുതര പരിക്കുകളില്ല.