കൊല്ലം: കടവൂർ ബൈപ്പാസിൽ രോഗിയുമായി വന്ന ആംബുലൻസ് ഡിവൈഡറിൽ ഇടിച്ച് അപകടം. കല്ലുംതാഴം ഭാഗത്ത് നിന്ന് വന്ന ആംബുലൻസ് ട്രാഫിക് സിഗ്നലിന് സമീപം എത്തിയപ്പോൾ ഇതേ വശത്തുണ്ടായിരുന്ന ഇരുചക്രവാഹനത്തിൽ തട്ടി നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
രോഗിയുമായി വന്ന ആംബുലന്‍സ് ഡിവൈഡറില്‍ ഇടിച്ച് അപകടം - kollam road accident
കടവൂര്‍ ബൈപ്പാസ് സിഗന്ധലിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ ആരുടേയും പരിക്ക് ഗുരുതരമല്ല.
രോഗിയുമായി വന്ന ആംബുലന്‍സ് ഡിവൈഡറില്‍ ഇടിച്ച് അപകടം
ചികിത്സ കഴിഞ്ഞ രോഗിയെ വീട്ടിലേക്ക് മടക്കികൊണ്ടു പോകുന്നതിനിടെയാണ് അപകടം. രോഗിയെ പിന്നീട് മറ്റൊരു ആംബുലന്‍സ് എത്തി വീട്ടിലെത്തിച്ചു. അപകടത്തില്‍ ബൈക്ക് യാത്രികന് സാരമായ പരിക്കുണ്ട്. ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സ്ഥലത്ത് അപകടം പതിവാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
Also Read: ഇടപ്പള്ളിയിൽ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ചു; 10 പേരെ രക്ഷപ്പെടുത്തി