കൊല്ലം:മുൻ ഡിജിപി അലക്‌സാണ്ടർ ജേക്കബിന്‍റെ പ്രസംഗത്തിലെ പ്രശസ്ത ഭാഗങ്ങള്‍ തെറ്റെന്ന് തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് അഭിനന്ദന പ്രവാഹം. അഭിരാം അരുൺ, ഉസ്മാൻ എന്നീ രണ്ട് പ്ലസ്‌ടു വിദ്യാർഥികളാണ് അലക്‌സാണ്ടർ ജേക്കബിനെതിരെ രംഗത്ത് എത്തിയത്. ഹാർവാർഡ് സർവകലാശാല നടത്തിയ ഒരു പഠനത്തിൽ കിഴക്ക് ദിശയിലേക്ക് തിരിഞ്ഞിരുന്ന് പഠിച്ചാൽ നേട്ടമുണ്ടാക്കുമെന്ന് തെളിഞ്ഞതായി അലക്‌സാണ്ടർ ജേക്കമ്പ് പറഞ്ഞിരുന്നു.
അലക്സാണ്ടര്‍ ജേക്കബിനെ പൊളിച്ചടുക്കിയ വിദ്യാര്‍ഥികളെ തേടി രാഷ്ട്രീയക്കാരും നാട്ടുകാരും - Harward Controversy
Alexander Jacob അലക്സാണ്ടര്‍ ജേക്കബിന്‍റെ പ്രസംഗത്തിലെ ഭാഗങ്ങളെ കുറിച്ച് അന്വേഷിച്ച് വിദ്യാര്‍ഥികള്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലേക്ക് ഇമെയില്‍ അയച്ച് സത്യാവസ്ഥ പുറത്തു കൊണ്ടുവന്നു
സാമൂഹ്യ മാധ്യമങ്ങള്‍ വഴി സംഭവം അറിഞ്ഞ വിദ്യാര്‍ഥികള്‍ ആദ്യം ഗൂഗിളില്‍ സംഭവം സത്യമാണോ എന്ന് തിരഞ്ഞു. എന്നാല്‍ ഗൂഗിളില്‍ ഇതു സംബന്ധിച്ച് യാതൊരും വിവരവും ഇവര്‍ക്ക് ലഭിച്ചില്ല. ടീച്ചറോട് ചോദിച്ചെങ്കിലും ഒരു ഐപിഎസ് ഉദ്യോഗസ്ഥനായ ആള് പറയുന്നത് ശരിയാരിക്കും എന്നായിരുന്നു മറുപടി. ഇതോടെ ഇരുവരും ചേര്‍ന്ന ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലേക്ക് ഇക്കാര്യം കാണിച്ച് ഒരു ഇ മെയില്‍ സന്ദേശം അയച്ചു. എന്നാല്‍ പ്രസംഗം ശുദ്ധ അസംബന്ധമാണെന്നായിരുന്നു മറുപടി. ഇക്കാര്യം വച്ച് ഹാര്‍വാര്‍ഡിലെ അപാരത എന്ന പേരില്‍ ശാസ്ത്ര കേരളം മാഗസിനില്‍ അഭിരാം അരുണ്‍ എഴുതി. കുറിപ്പ് ജനശ്രദ്ധ നേടി. ഡിവൈഎഫ്ഐ അഖിലേന്ത്യ സെക്രട്ടറി എഎ റഹീം ഉള്‍പ്പടെയുള്ള നേതാക്ഖള്‍ ഇരുവരുടെയും വീട്ടിലെത്തി അഭനന്ദിച്ചു. Alexander Jacob
Also Read: പ്രാക്ടിക്കല്‍ പരീക്ഷയുടെ പേരില്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാൻ ശ്രമം; സ്കൂള്‍ മാനേജര്‍ അറസ്റ്റില്‍