കൊല്ലം: നിയമ വിരുദ്ധ ഖനനത്തിന് എതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് ആലപ്പാട് കരിമണൽ ഖനന വിരുദ്ധ ജനകീയ സമര സമിതി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. അനധികൃത കരിമണല്‍ ഖനനത്തിനെതിരെ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം 200 ദിവസം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് സമരം ശക്തമാക്കിയത്.
ആലപ്പാട് അനധികൃത ഖനനം: പഞ്ചായത്തിലേക്ക് സമര സമിതിയുടെ മാര്‍ച്ച് - kollam
അനധികൃത ഖനനത്തില്‍ പരാതി ലഭിച്ചിട്ടും നടപടിയെടുക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ചും ധര്‍ണയും നടത്തിയത്.
![ആലപ്പാട് അനധികൃത ഖനനം: പഞ്ചായത്തിലേക്ക് സമര സമിതിയുടെ മാര്‍ച്ച്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3333449-thumbnail-3x2-alapadu.jpg)
ആലപ്പാട് പഞ്ചായത്തിലേക്ക് സമര സമിതിയുടെ മാര്‍ച്ച്
ആലപ്പാട് അനധികൃത ഖനനം: പഞ്ചായത്തിലേക്ക് സമര സമിതിയുടെ മാര്‍ച്ച്
ചെറിയഴീക്കൽ സമരപന്തൽ പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം സമരസമിതി ചെയർമാൻ കെ ചന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. പ്രതിഷേധ ധർണയിൽ പരിസ്ഥിതി പ്രവർത്തകരായ വി എസ് ബിന്ദുരാജ്, സനൽ റോബർട്ട്, തീരദേശ സംരക്ഷണ സമിതി നേതാവ് കെ സി ശ്രീകുമാർ, കെ ചന്ദ്രദാസ്, സമര സമിതി കൺവീനർമാരായ രാഹുൽ രാജൻ,ശരണ്യ, മനു തുടങ്ങിയവർ സംസാരിച്ചു.
Last Updated : May 20, 2019, 5:05 PM IST