കേരളം

kerala

ETV Bharat / state

ആഫ്രിക്കൻ ഒച്ച് ശല്യത്തിന് പരിഹാരം , ഒച്ചിനെ സംസ്കരിച്ച് വളമാക്കാന്‍ പദ്ധതി - Dr. Abdul Kalam Farmers Producers Society

എഴുകോണിലെ ഡോ.അബ്ദുൾകലാം ഫാർമേഴ്‌സ് പ്രൊഡ്യുസേഴ്‌സ് സൊസൈറ്റിയാണ് ഒച്ച് ശല്യത്തിന് പരിഹാരമായി പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന ഒച്ചിനെ സംസ്‌കരിച്ച് വളമാക്കാനാണ് സൊസൈറ്റിയുടെ തീരുമാനം.

african snail in kerala  giant african snail  ആഫ്രിക്കൻ ഒച്ച്  കൃഷിനാശം  Dr. Abdul Kalam Farmers Producers Society  ആഫ്രിക്കൻ ഒച്ചിനെ ശേഖരിക്കുന്നു
ആഫ്രിക്കൻ ഒച്ചിനെ ശേഖരിക്കുന്നു, ഒച്ച് ഒന്നിന് 3 രൂപ

By

Published : Jun 4, 2021, 3:15 PM IST

കൊല്ലം: എഴുകോണിലെ ആഫ്രിക്കൻ ഒച്ച് ശല്ല്യത്തിന് പരിഹാര പദ്ധതിയുമായി ഡോ.അബ്ദുൾകലാം ഫാർമേഴ്‌സ് പ്രൊഡ്യുസേഴ്‌സ് സൊസൈറ്റി. ഒച്ചിനെ ശേഖരിച്ച് നൽകുന്നവർക്ക് ഒന്നിന് മൂന്ന് രൂപ നൽകുന്നതാണ് സൊസൈറ്റിയുടെ പദ്ധതി. മഴ ശക്തമായതോടെയാണ് ഏഴുകോണിൽ ഒച്ച് ശല്ല്യം രൂക്ഷമായത്. ഇലകളും ഫലങ്ങളും കാർന്നു തിന്നുന്ന ആഫ്രിക്കൻ ഒച്ചുകൾ വ്യാപകമായ കൃഷി നാശമാണ് ഉണ്ടാക്കുന്നത്.

ആഫ്രിക്കൻ ഒച്ചിനെ ശേഖരിക്കുന്നു, ഒച്ച് ഒന്നിന് 3 രൂപ

Also Read: ആധുനികവല്‍കരണത്തിലൂന്നിയ പുത്തൻ കാർഷിക നയം

മണ്ണിനടിയിലും മാലിന്യങ്ങളിലും വസിക്കുന്ന ഇവ പ്രദേശത്താകെ പെരുകിയിരിക്കുകയാണ്. കാർഷിക വിദഗ്ധർ സ്ഥലത്തെത്തി ഒച്ചിനെ നശിപ്പിക്കാനുള്ള വഴികൾ കർഷകർക്ക് പറഞ്ഞു നൽകിയിരുന്നു. എന്നാൽ ജനങ്ങളെ കൂടുതലായി ഒച്ച് നിവാരണ പദ്ധതിയിൽ പങ്കാളികളാക്കാനാണ് സൊസൈറ്റി പുതിയ പദ്ധതിക്ക് രൂപം നൽകിയത്. ഒച്ചിനെ ശേഖരിച്ച് സൊസൈറ്റിയിൽ നൽകിയാൽ ഒച്ച് ഒന്നിന് മൂന്ന് രൂപ വച്ചു നൽകും. ഇങ്ങനെ ശേഖരിക്കുന്ന ഒച്ചിനെ സംസ്‌കരിച്ച് വളമാക്കാനാണ് സൊസൈറ്റിയുടെ തീരുമാനം.

ABOUT THE AUTHOR

...view details