കൊല്ലം: ജില്ലയിലെ മിൽമ ഡയറിയ്‌ക്ക് മുന്‍പില്‍ വരി നിന്ന് നിരാശരായി ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍. തേവള്ളി ഡയറിയിലെ അധികൃതര്‍ വ്യക്തതയില്ലാതെ പത്രപരസ്യം നല്‍കിയതിനെ തുടര്‍ന്നാണ് ആളുകള്‍ വലഞ്ഞത്. താൽകാലിക ഡ്രൈവറുടെ ഒരു ഒഴിവാണുള്ളത്. എന്നാല്‍, ഇക്കാര്യം പരസ്യത്തില്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ആളുകള്‍ കൂട്ടമായെത്തുകയായിരുന്നു.
മറ്റ് ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർഥികളടക്കം ഇവിടെയെത്തി. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ പുലർച്ചെ മുതൽ ഡയറിയ്‌ക്ക് മുന്‍പില്‍ ആളുകളുണ്ടായിരുന്നു. ആറ് മാസത്തേക്കാണ് നിയമനമെന്ന വിവരം പലരും അറിഞ്ഞത് സ്ഥലത്തെത്തിയ ശേഷമാണ്. ഇതിനിടെ മണിക്കൂറുകളോളം കാത്തുനിന്ന ഉദ്യോഗാർഥികൾ ഗേറ്റിന് മുന്‍പില്‍ പ്രതിഷേധിച്ചു.