കൊല്ലം : പ്രശസ്ത നാടക സിനിമാനടൻ കൈനഗിരി തങ്കരാജിൻ്റെ സംസ്കാര ചടങ്ങുകൾ നടന്നു. രാവിലെ 9. 30ന് കേരള പുരത്തെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. ഞായറാഴ്‌ച ഉച്ചയോടെയായിരുന്നു അന്ത്യം.
കരള്‍ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. പതിനായിരത്തിലധികം നാടക വേദികളിൽ തിളങ്ങിയ തങ്കരാജ് 35ഓളം സിനിമകളിലും അഭിനയിച്ചു. ഈ.മ.യൗ, ലൂസിഫർ, ഹോം, എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. നാടകപ്രവര്‍ത്തകന്‍ നാരായണൻകുട്ടിയുടെയും, ജാനകി അമ്മയുടെയും മകനായി ആലപ്പുഴ ജില്ലയിലെ കൈനഗരിയിലായിരുന്നു ജനനം.