കൊല്ലത്ത് കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചവർക്കെതിരെ നടപടിയെടുത്തു
ജില്ലയിൽ 32 പേരെ അറസ്റ്റ് ചെയ്യുകയും 27 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു
കൊല്ലം:കൊവിഡ്-19 ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്കെതിരെ കൊല്ലം റൂറല്‍ പൊലീസ് പകര്‍ച്ച വ്യാധി തടയൽ ഓര്‍ഡിനന്‍സ് 2020 പ്രകാരം നടപടി സ്വീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ലയിൽ 32 പേരെ അറസ്റ്റ് ചെയ്യുകയും 27 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. മാസ്ക് ഉപയോഗിക്കാത്തതിന് 140 പേർക്കെതിരെയും സാനിട്ടൈസർ ഉപയോഗിക്കാത്തതിന് മൂന്ന് സ്ഥാപനങ്ങൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ അറിയിച്ചു.