കൊല്ലത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചവർക്കെതിരെ നടപടി - kollam news
നിയമലംഘകര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് -2020 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
![കൊല്ലത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചവർക്കെതിരെ നടപടി Action against violators of lockdown restrictions ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കൊല്ലം വാർത്ത kollam news lockdown restrictions](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7987491-thumbnail-3x2-pp.jpg)
കൊല്ലം:കൊവിഡ് പശ്ചാത്തലത്തിൽ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തു. നിയമലംഘകര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് -2020 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌തു. കൊല്ലം റൂറല്‍ ജില്ലയില്‍ പകര്‍ച്ച വ്യാധി തടയൽ ഓര്‍ഡിനന്‍സ് 2020 പ്രകാരം നാളിതു വരെ 18753 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 20003 പേരെ അറസ്റ്റ് ചെയ്യുകയും 16163 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്‌തു. മാസ്ക് ഉപയോഗിക്കാത്തതിന് 18382 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍. ഐ.പി.എസ് അറിയിച്ചു.