കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൂയപ്പള്ളി പൊലീസ് അറസ്‌റ്റ് ചെയ്‌തു. കല്ലുവാതുക്കൽ വിലവൂർകൊണം, കുന്നുംപുറം നീതു ഭവനിൽ ദീപു(24) എന്ന് വിളിക്കുന്ന നിബുവിനെയാണ് പൂയപ്പള്ളി പൊലീസ് അറസ്‌റ്റ് ചെയ്‌തത്. പ്രായപൂർത്തിയാകാത്ത അമ്പലംകുന്ന് സ്വദേശിനിയെ പ്രണയം നടിച്ച് അമ്പലംകുന്നിലുള്ള പ്രതിയുടെ ജേഷ്‌ഠന്‍റെ വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചു എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.
പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; പ്രതി അറസ്‌റ്റില്‍ - ഇന്നത്തെ പ്രധാന വാര്‍ത്ത
പ്രായപൂർത്തിയാകാത്ത അമ്പലംകുന്ന് സ്വദേശിനിയെ, പ്രതിയായ ദീപു എന്ന് വിളിക്കുന്ന നിബു പ്രണയം നടിച്ച് അമ്പലംകുന്നിലുള്ള പ്രതിയുടെ ജേഷ്‌ഠന്‍റെ വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചു എന്നതാണ് കേസ്
പെൺകുട്ടിയിൽ അസ്വാഭാവികമാറ്റം ശ്രദ്ധയിൽപെട്ട ആശാവർക്കർ പെൺകുട്ടിയെ ഓയൂർ ഗവ. ആശുപത്രിയിലെത്തിച്ച് പരിശോധന നടത്താൻ വീട്ടുകാരോട് പറഞ്ഞു. പരിശോധനയ്‌ക്കായി പെണ്‍കുട്ടിയെ ഓയൂർ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അധികൃതർ കൊല്ലം ഗവ. വിക്‌ടോറിയ ആശുപത്രിയിലെക്ക് റെഫർ ചെയ്‌തു. തുടർന്ന്, നടത്തിയ പരിശോധനയിലാണ് പെൺക്കുട്ടി ഏഴ് മാസം ഗർഭിണിയാണെന്നറിഞ്ഞത്.
ആശുപത്രി അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. തുടർന്ന്, പുയപ്പള്ളി പൊലീസ് പ്രതിയെ പാരിപ്പളിയിൽ നിന്ന് അറസ്‌റ്റ് ചെയ്‌തു. പുയപ്പള്ളി പൊലീസ് സ്റ്റേഷൻ ഇന്‍ചാര്‍ജ് എസ്.ടി ബിജുവിന്‍റെ നിർദേശനുസരണം എസ്‌ഐ അഭിലാഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.