കേരളം

kerala

ETV Bharat / state

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ - raping minor girl

പെൺകുട്ടിയുമായി സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രതി ബന്ധുവീട്ടിലെത്തിയ കുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു.

accused arrested for raping minor girl  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചു  പ്രതി അറസ്റ്റിൽ  അറസ്റ്റിൽ  വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചു  raping minor girl  rape
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

By

Published : Sep 10, 2021, 10:53 PM IST

കൊല്ലം: പ്രായപൂർത്തിയാകാത്ത കുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. ഉമയനല്ലൂർ ചരുവിള വീട്ടിൽ മിഥുൻ (24) ആണ് 15 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് അറസ്റ്റിലായത്.

പെൺകുട്ടിയുമായി സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രതി ബന്ധുവീട്ടിലെത്തിയ കുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. വൈദ്യ പരിശോധനയിൽ ലൈംഗിക പീഡനം നടന്നതായി തെളിഞ്ഞതിനെ തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ലഭിച്ച പരാതിയിൽ കൊട്ടിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

വനിത മജിസ്ട്രേറ്റ് മുമ്പാകെ 164 സി.ആർ.പി.സി പ്രകാരം നൽകിയ മൊഴിയിലാണ് പെൺകുട്ടി യുവാവിനെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്. സ്ഥലം വിട്ടുപോകാനായി പ്രതി കൊട്ടിയം ജംഗ്ഷനിൽ എത്തിയ വിവരം ലഭിച്ചതിനെ തുടർന്ന് കൊട്ടിയം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോക്‌സോ പ്രകാരം കേസെടുത്ത പ്രതിയെ റിമാന്‍റ് ചെയ്തു.

Also Read: വീണ്ടും നടുക്കുന്ന ക്രൂരത, യുവതിയെ പീഡിപ്പിച്ച ശേഷം സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയിറക്കി

ABOUT THE AUTHOR

...view details