കൊല്ലം:ഇത്തിക്കര പാലത്തിന് സമീപം ദേശീയപാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. തൂത്തുക്കുടിയിൽ നിന്ന് മീൻ കയറ്റി കൊച്ചിയിലേക്ക് വരികയായിരുന്ന കണ്ടെയ്നർ ലോറി ബ്രേക്ക് നഷ്ട്ടപ്പെട്ട് നിയന്ത്രണം വിട്ട് എതിരെ വന്ന വാഹനങ്ങളിലിടിച്ചാണ് അപകടം. പിക്ക് അപ്പ് വാഹന യാത്രക്കാരും അഞ്ചാംലുംമൂട് ശക്തി ഏജൻസിയിലെ ജീവനക്കാരുമായ റെജി (42), രമണൻ (55) എന്നിവരെയും സ്കൂട്ടറിൽ വരികയായിരുന്ന ചാത്തന്നൂർ എസ്.എൻ കോളജിനടുത്ത് കൃഷ്ണാലയത്തിൽ സുധ (32), മകൾ നവമി (12) എന്നിവരെയും കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശീയപാതയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക് - കൊല്ലത്ത് വാഹനാപകടം
തൂത്തുക്കുടിയിൽ നിന്ന് മീൻ കയറ്റി കൊച്ചിയിലേക്ക് വരികയായിരുന്ന കണ്ടെയ്നർ ലോറി ബ്രേക്ക് നഷ്ട്ടപ്പെട്ട് നിയന്ത്രണം വിട്ട് എതിരെ വന്ന വാഹനങ്ങളിലിടിച്ചാണ് അപകടം.
ഇത്തിക്കരക്ക് സമീപമുള്ള വേയിംഗ് ബ്രിഡ്ജിനടുത്ത് വൈകിട്ട് നാലരയോടെയായിരുന്നു അപകടം. അഞ്ചാലുംമൂട്ടിൽ നിന്ന് ചാത്തന്നൂരിലേക്ക് വന്ന പിക്കപ്പ് വാനിലാണ് കണ്ടെയ്നർ ലോറി ആദ്യം ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ റോഡരികിൽ കിടന്ന ഇന്നോവ കാറിലേയ്ക്ക് ഇടിച്ചു കയറി. പിക്ക് ആപ്പ് വാനിന് പിന്നിൽ ആക്ടീവ സ്കൂട്ടർ വന്നിടിച്ചുമാണ് അപകടമുണ്ടായത്. ഇന്നോവ കാറിനുള്ളിൽ ഉണ്ടായിരുന്ന ഗർഭിണി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് ദീർഘനേരം ഗതാഗതം തടസപ്പെട്ടു. ചാത്തന്നൂർ പൊലീസ് എത്തി വാഹനങ്ങൾ മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.