നിയന്ത്രണം വിട്ട കാര്‍ വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി; ആളപായമില്ല - ചെമ്മലമറ്റം വാഹനാപകടം
അപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന പൊരിയത്ത് ചാക്കോച്ചന് നിസാര പരിക്കേറ്റു. കിണറിന്‍റെ തിട്ടയിലിടിച്ചാണ് കാര്‍ നിന്നത്. റോഡില്‍ നിന്ന് തെന്നിയ വാഹനം ചെറിയ മരം ഇടിച്ചുതകര്‍ത്താണ് പുരയിടത്തിലേക്ക് പാഞ്ഞുകയറിയത്.
കോട്ടയം:ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡില്‍ ചെമ്മലമറ്റത്തിന് സമീപം കാര്‍ നിയന്ത്രണംവിട്ട് സമീപത്തെ വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി. ചെമ്മലമറ്റം പള്ളിയിലെ കപ്യാരുടെ വീട്ടുമുറ്റത്തേക്കാണ് വാഹനം ഇടിച്ചുകയറിയത്. അപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന പൊരിയത്ത് ചാക്കോച്ചന് നിസാര പരിക്കേറ്റു. കിണറിന്‍റെ തിട്ടയിലിടിച്ചാണ് കാര്‍ നിന്നത്. റോഡില്‍ നിന്ന് തെന്നിയ വാഹനം ചെറിയ മരം ഇടിച്ചുതകര്‍ത്താണ് പുരയിടത്തിലേക്ക് പാഞ്ഞുകയറിയത്. റോഡിനും വീട്ടുമുറ്റത്തിനും ഇടയിലുണ്ടായിരുന്ന ചെറിയ കയ്യാലയും ഇടിച്ചുതകര്‍ത്തു. അപകടത്തില്‍ കാര്‍ തകര്‍ന്നു.