കൊല്ലം: കുണ്ടറ വെള്ളിമണ്ണിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയുടെ പിന്നിൽ സ്‌കൂട്ടര്‍ ഇടിച്ച് ക്ഷേത്രം പൂജാരി മരിച്ചു. മൺറോതുരുത്ത് പേഴുംതുരുത്ത് പടിഞ്ഞാറ്റെ വിളയിൽ വീട്ടിൽ ജിഷ്‌ണു ആണ് മരിച്ചത്. ഇന്ന് രാവിലെ 5.30ന് വെള്ളിമൺ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്ത് വച്ചായിരുന്നു അപകടം.
നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ സ്‌കൂട്ടര്‍ ഇടിച്ച് പൂജാരി മരിച്ചു - ഇന്നത്തെ പ്രധാന വാര്‍ത്ത
വെള്ളിമൺ ദുർഗാ ദേവി ക്ഷേത്രത്തിൽ പൂജരിയായിരുന്ന ജിഷ്‌ണുവാണ് അപകടത്തില്‍ മരണപ്പെട്ടത്
നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ സ്‌കൂട്ടര്‍ ഇടിച്ച് പൂജാരി മരിച്ചു
വെള്ളിമൺ ദുർഗാ ദേവി ക്ഷേത്രത്തിൽ പൂജാരിയായിരുന്നു ഇയാള്‍. രാവിലെ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന ജിഷ്‌ണുവിന്‍റെ സ്‌കൂട്ടര്‍, റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ജിഷ്‌ണു അര മണിക്കൂറോളം റോഡിൽ കിടന്നതായി നാട്ടുകാർ പറഞ്ഞു.
തുടർന്ന് കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കുണ്ടറ പൊലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.