കൊല്ലം: ആലപ്പുഴ വള്ളികുന്നത്ത് എസ്എഫ്ഐ പ്രവർത്തകനായ പത്താം ക്ലാസ് വിദ്യാർഥി അഭിമന്യുവിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ. കൊല്ലത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനവും, യോഗവും സംഘടിപ്പിച്ചു. ചിന്നക്കട റസ്റ്റ് ഹൗസിന് മുന്നിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ചിന്നക്കട ബസ് ബേയിൽ സമാപിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എസ്.ആർ അരുൺ ബാബു പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്‌തു.
അഭിമന്യു വധം; കൊല്ലത്ത് ഡിവൈഎഫ്ഐ പ്രതിഷേധം
ചിന്നക്കട റസ്റ്റ് ഹൗസിന് മുന്നിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ചിന്നക്കട ബസ് ബേയിൽ സമാപിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എസ്.ആർ അരുൺ ബാബു പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്‌തു.
Read More:അഭിമന്യു കൊലപാതകം; മുഖ്യപ്രതി സജയ് ജിത്ത് പൊലീസില്‍ കീഴടങ്ങി
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ പോലെ കേരളത്തിലും ആധിപത്യമുറപ്പിക്കാനായി ജനങ്ങളിൽ ഭീതി നിറയ്ക്കുന്നതിനാണ് ആർഎസ്എസിന്‍റെ ശ്രമമെന്ന് അരുൺ ബാബു പറഞ്ഞു. ആഘോഷങ്ങൾ എല്ലാം ചോരയിൽ മുക്കിയ പാരമ്പര്യമാണ് ആർഎസ്എസിനുള്ളത്. അവസാന ഡിവൈഎഫ്ഐക്കാരനും മരിച്ചു വീഴുന്നത് വരെ വർഗീയതയ്ക്കതിരെയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് ശൃം മോഹൻ, ജില്ലാ ജോയിൻ്റ് സെക്രട്ടറി പികെ സുധീർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഷബീർ, നാസിം, മനു ദാസ്, യു.പവിത്ര എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.