കൊല്ലം: വനിതാ റാലിയോടെ ജില്ലയിൽ വനിതാ ദിനാഘോഷത്തിന് തുടക്കമായി. ഈ മാസം 25 വരെ നീണ്ടു നിൽക്കുന്ന വനിതാ ദിനാഘോഷത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. വനിതാ ശിശു വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തിലാണ് ജില്ലാതല ആഘോഷം നടക്കുന്നത്. കൊല്ലം കലക്ട്രേറ്റിന് മുന്നിൽ സബ് കലക്ടർ വനിതാ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ബുള്ളറ്റിലും, സൈക്കിളിലും എത്തിയ, വനിതകൾ റാലിക്ക് നേതൃത്വം നൽകി.
വനിതാ ദിനാഘോഷം; കൊല്ലത്ത് വനിതകളുടെ റാലി സംഘടിപ്പിച്ചു - അന്താരാഷ്ട്ര വനിതാ ദിനം
അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തിലാണ് ജില്ലാതല ആഘോഷം നടക്കുന്നത്.
വനിതാ ദിനാഘോഷം; കൊല്ലത്ത് വനിതകളുടെ റാലി സംഘടിപ്പിച്ചു
റാലിക്ക് ശേഷം കലക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിതാ ദിനാഘോഷ പരിപാടികൾ അഡീഷണൽ ജില്ലാ ജഡ്ജി എം.സുലേഖ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടർ ബി.അബ്‌ധുൾ നാസർ മുഖ്യ പ്രഭാഷണം നടത്തി. സബ് കലക്ടർ ശിഖാ സുരേന്ദ്രൻ വനിതാ ദിന സന്ദേശം നൽകി. കൊവിഡ് മഹാമാരിയുടെ പശ്ചാതലത്തിൽ തുല്യ ഭാവി കൈവരിക്കാൻ സ്ത്രീ നേത്യത്വം എന്ന സന്ദേശമുയർത്തിയാണ് വിവിധ പരിപാടികളോടെ 25-ാം തീ തീയതി വരെ വനിതാ ദിനാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
Last Updated : Mar 8, 2021, 6:45 PM IST