കൊല്ലം:കുണ്ടറ ഇളമ്പള്ളൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് കാർ തകർന്നു. കാറിലുണ്ടായിരുന്ന ശാസ്താംകോട്ട കരളിമുക്ക് സ്വദേശി സുരേന്ദരൻ പിള്ളയെ ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കൊല്ലം തിരുമംഗലം ദേശീയ പാതയിൽ ഇളമ്പള്ളൂർ ക്ഷേത്രത്തിന് മുന്നിൽ വച്ചാണ് ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് കൂറ്റൻ മരം വീണത്. ഇളമ്പള്ളൂർ ക്ഷേത്ര ഭൂമിയിൽ നിന്ന മരമാണ് ദേശിയപാതയിലേക്ക് കടപുഴകി വീണത്.