കേരളം

kerala

ETV Bharat / state

ഫേസ്‌ബുക്കിലൂടെ വിദ്വേഷ പ്രചരണം നടത്തിയയാള്‍ പിടിയിൽ

മതസ്‌പര്‍ധ വളർത്തുന്ന തരത്തിൽ പോസ്റ്റുകൾ ഇടുകയും സാമുദായിക ലഹള ഉണ്ടാക്കുന്ന തരത്തില്‍ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ചെയ്‌ത ഒരാൾ പിടിയിൽ

Mlm  a man arrested  provocative post in facebook  മതസ്‌പര്‍ധ  സാമുദായിക ലഹള  ഒരാൾ പിടിയിൽ  പൊലീസിന്‍റെ പിടിയിൽ
ഫെയിസ്ബുക്കിലൂടെ വിദ്വേശ പ്രചരണം നടത്തിയ ഒരാൾ പിടിയിൽ

By

Published : Apr 5, 2020, 5:42 PM IST

കൊല്ലം: മതസ്‌പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പ്രകോപനപരമായി ഫെയ്സ്ബു‌ക്ക് പോസ്റ്റിട്ട കേസിൽ ഒരാൾ പിടിയിൽ. അഞ്ചൽ പാണയം, തേവന്‍കോട്ട് തൃക്കോയിക്കല്‍ വീട്ടില്‍ മണിയന്‍ (45) ആണ് പൊലീസിന്‍റെ പിടിയിലായത്.

കൃഷ്ണ അഞ്ചല്‍ എന്ന പേരിലുള്ള ഫെയ്സ്ബു‌ക്ക് പേജിലൂടെ നിരന്തരമായി മതസ്‌പര്‍ധ വളർത്തുന്ന തരത്തിൽ പോസ്റ്റുകൾ ഇടുകയും സാമുദായിക ലഹള ഉണ്ടാക്കുന്ന തരത്തില്‍ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതിനാണ് ഏരൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ സെക്ഷന്‍ 153(എ) ഐ.പി.സി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details