കൊല്ലം: വീടിനുള്ളിൽ പാമ്പ് കടിയേറ്റ് അഞ്ച് വയസ്സുകാരൻ മരിച്ചു. പുത്തൂർ മാവടി മണിമന്ദിരത്തിൽ ശിവജിത്ത് ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിൽ ഉറങ്ങികിടക്കുമ്പോഴാണ് പാമ്പ് കടിയേൽക്കുന്നത്. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിക്കുകയായിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് കുട്ടി മരിച്ചത്.
വീടിനുള്ളിൽ പാമ്പ് കടിയേറ്റ് അഞ്ച് വയസ്സുകാരൻ മരിച്ചു - A five-year-old snake bite died inside the home
അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് പാമ്പ് കടിയേൽക്കുന്നത്.
പാമ്പ്
അടച്ചുറപ്പില്ലാത്ത വീടിനുള്ളിൽ കിടന്നുറങ്ങേണ്ടി വന്നതിനാലാണ് മകനെ പാമ്പ് കടിച്ചതെന്ന് പിതാവ് മണിക്കുട്ടൻ ആരോപിച്ചു. നിരവധി തവണ വാർഡ് മെമ്പറോട് വീടിനായി ആവശ്യപ്പെട്ടിരുന്നതായും മണിക്കുട്ടൻ പറഞ്ഞു. വീടിനായി നിരവധി തവണ മണിക്കുട്ടൻ അപേക്ഷകൾ നൽകിയെങ്കിലും സ്വന്തമായി ഭൂമിയില്ല എന്ന പേരിൽ നിരസിക്കുകയായിരുന്നു. മാവടി മണിമന്ദിരം മണിക്കുട്ടൻ- പ്രസന്ന ദമ്പതികളുടെ മകനാണ് ശിവജിത്ത്. പൂവറ്റൂർ വെസ്റ്റ് ഗവഎൽപി സ്കൂളിൽ യുകെജി വിദ്യാർഥിയാണ്.
Last Updated : Mar 3, 2020, 3:11 PM IST