കേരളം

kerala

ETV Bharat / state

വിളക്കില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തി നശിച്ചു - വീട് കത്തി നശിച്ചു

വാളം പെരുമ്പയിലാണ് സംഭവം.

house caught fire  വീട് കത്തി  വീട് കത്തി നശിച്ചു  കൊല്ലം വാര്‍ത്തകള്‍
വിളക്കില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തി നശിച്ചു

By

Published : Aug 16, 2020, 12:23 AM IST

കൊല്ലം: മണ്ണെണ്ണ വിളക്കിൽ നിന്നും തീ പടർന്ന് വീട് കത്തിനശിച്ചു. തീ അണയ്ക്കാനുള്ള ശ്രമത്തിനിടയിൽ ഗൃഹനാഥന് പൊള്ളലേൽക്കുകയും ചെയ്തു. വാളകം പെരുമ്പാ സ്വദേശി ദിനേശിന്‍റെ വീടിനാണ് നാശമുണ്ടായത്. കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെയായിരുന്നു സംഭവമുണ്ടായത്. വൈദ്യുതി പോയതിനെ തുടർന്ന് കത്തിച്ചു വച്ച മണ്ണണ്ണവിളക്ക് ചരിഞ്ഞുവീണ് അടുക്കളയിൽ തീ പടരുകയായിരുന്നു.

വീട്ടുടമസ്ഥന്‍റെ പ്രതികരണം

പാചകവാതക സിലണ്ടർ നീക്കം ചെയ്യുന്നതിനിടയിൽ ഗൃഹനാഥൻ ദിനേശന് പൊള്ളലേൽക്കുകയും ചെയ്തു. സംഭവസമയത്ത് ഭാര്യയും രണ്ട് പെൺമക്കളും ദിനേഷിനോടൊപ്പം വീട്ടിലുണ്ടായിരുന്നു. അഗ്നിരക്ഷാ സേന എത്തിയെങ്കിലും വഴിയില്ലാത്തതിനാൽ വീടിനടുത്തെത്താൻ കഴിഞ്ഞില്ല. പരിസര വാസികളാണ് തീയണച്ചത്. മേൽക്കൂരയിലെ ഷീറ്റിൽ തീ പടർന്നതിനാൽ വീടിനുള്ളിലെ ഉപകരണങ്ങൾ മുഴുവനും പൂർണ്ണമായും കത്തിനശിച്ചു.

ABOUT THE AUTHOR

...view details