കൊല്ലം: എൻ.എസ്.എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയ സമസ്ത നായർ സമാജം ജനറൽ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണനെ കൊല്ലം ചവറ സ്വദേശിയായ കോൺഗ്രസ് പ്രവർത്തകൻ സന്തോഷ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് പരാതി. ഇത് സംബന്ധിച്ച് സമസ്ത നായർ സമാജം ഡിജിപിക്ക് പരാതി നൽകി. കോന്നിയിലെ എസ്.എൻ.എസ് യോഗത്തിനിടെ രമേശ് ചെന്നിത്തല, മുരളീധരൻ എന്നിവരെക്കുറിച്ച് പെരുമുറ്റം രാധാകൃഷ്ണൻ പരാമർശിച്ചത് ചോദ്യം ചെയ്താണ് ചവറയിലെ കോൺഗ്രസ് പ്രവർത്തകനായ സന്തോഷ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് പെരുമുറ്റം രാധാകൃഷ്ണൻ ആരോപിക്കുന്നു.
സമസ്ത നായർ സമാജം ജനറൽ സെക്രട്ടറിക്കെതിരെ വധഭീഷണിയെന്ന് പരാതി - kollam news
ചെന്നിത്തല വീണ്ടും അഭ്യന്തര മന്ത്രിയാവുമെന്നും തങ്ങൾ തന്നെയാണ് ഭരണം കൈയ്യാളുന്നതെന്നും പറഞ്ഞ് കോണ്‍ഗ്രസ് പ്രവർത്തകന്‍ ഭീഷണിപ്പെടുത്തിയതായി പെരുമുറ്റം രാധാകൃഷ്ണന്‍
ചെന്നിത്തല വീണ്ടും അഭ്യന്തര മന്ത്രിയാവുമെന്നും തങ്ങൾ തന്നെയാണ് ഭരണം കയ്യാളുന്നതെന്നും സന്തോഷ് ഭീഷണിപ്പെടുത്തിയതായി പെരുമുറ്റത്തിന്‍റെ പരാതിയിൽ പറയുന്നു. എന്നാൽ താൻ വധഭീഷണി മുഴക്കിയിട്ടില്ലെന്നും പറയേണ്ടത് പറഞ്ഞുവെന്നുമാണ് സന്തോഷ് പറയുന്നത്. തന്‍റെ ഫോൺ ശബ്ദരേഖ പരിശോധിക്കണമെന്നും സന്തോഷ് ആവശ്യപ്പെട്ടു.
അതേ സമയം എസ്.എൻ.എസ് ജനറൽസെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയ കോൺഗ്രസ് പ്രവർത്തകനെതിരെ നടപടി സ്വീകരിക്കണമെന്ന് സമസ്ത നായർ സമാജം ഡയറക്ടർ ബോർഡ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.