കേരളം

kerala

ETV Bharat / state

വെള്ളാപ്പള്ളി നടേശനെതിരായ കുറ്റപത്രം സമർപ്പിച്ചു - വെള്ളാപ്പള്ളി നടേശൻ

കോളജിലെ ജൂബിലി ആഘോഷങ്ങൾക്കായി പിരിച്ച തുകയിൽ 58 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പരാതി

chargesheet has been filed  Vellapally Nadashan  വെള്ളാപ്പള്ളി നടേശൻ  കുറ്റപത്രം സമർപ്പിച്ചു
വെള്ളാപ്പള്ളി നടേശന് എതിരായ കുറ്റപത്രം സമർപ്പിച്ചു

By

Published : Jul 24, 2020, 1:23 PM IST

കൊല്ലം:എസ്എൻ കോളേജ് ജൂബിലി അഴിമതി കേസിൽ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. വിജിലൻസ് എസ്.പി ആയി സ്ഥലം മാറിയ മുൻ ഉദ്യോഗസ്ഥന് കുറ്റപത്രം സമർപ്പിക്കാമെന്ന് ഡയറക്ടർ ജനറൽ ഓഫ്‌ പ്രോസിക്യൂഷൻ നിയമോപദേശം നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ്‌ നടപടി. കൊല്ലം സി.ജെ.എം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. വെള്ളാപ്പള്ളി നടേശൻ ആണ് കേസിലെ ഏക പ്രതി. കോളജിലെ ജൂബിലി ആഘോഷങ്ങൾക്കായി പിരിച്ച തുകയിൽ 58 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പരാതി. അഴിമതി, വിശ്വാസവഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം.

ABOUT THE AUTHOR

...view details