കൊല്ലം: കശ്‌മീരിൽ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട സൈനികൻ അഭിജിത്തിന് വിട നല്‍കി ജന്മനാട്. ഇന്നലെ രാത്രി പതിനൊന്നുമണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം സംസ്ഥാന സർക്കാരിന് വേണ്ടി വനം മന്ത്രി കെ.രാജു ഏറ്റുവാങ്ങി. പാങ്ങോട് മിലിറ്ററി ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെ 11 മണിയോടെ വീട്ടുവളപ്പിൽ പൊതുദർശനത്തിന് വച്ചു.
കശ്‌മീരിൽ കൊല്ലപ്പെട്ട സൈനികന് ജന്മനാടിന്‍റെ അന്ത്യാഞ്ജലി - കാശ്‌മീരിൽ ബോംബ് സ്ഫോടനം
പൊതുദർശനത്തിന് ശേഷം പൂർണ്ണ സൈനിക ബഹുമതികളോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
കാശ്‌മീരിൽ കൊല്ലപ്പെട്ട സൈനികന്‍ അഭിജിത്തിന് ജന്മനാടിന്‍റെ അന്ത്യാഞ്ജലി
ആയിരങ്ങൾ അഭിജിത്തിന് അന്ത്യാഞ്ജലി അർപ്പിക്കൻ ഇടയാത്തെ വീട്ടിൽ എത്തിയിരുന്നു. പൊതുദർശനത്തിന് ശേഷം പൂർണ്ണ സൈനിക ബഹുമതികളോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. മൂന്നു വർഷങ്ങൾക്ക് മുൻപാണ് ഇരുപത്തിരണ്ടുകാരനായ അഭിജിത്ത് സൈന്യത്തില്‍ ചേര്‍ന്നത്.
Last Updated : Oct 16, 2019, 3:36 PM IST