കേരളം

kerala

ETV Bharat / state

കാമുകനൊപ്പം ഒളിച്ചോടിയ 17 കാരിയെ അറസ്റ്റ് ചെയ്തു - പോക്സോ വകുപ്പ് ചുമത്തി

തൃശൂർ വലിയപാടം കറുപ്പടന്ന ചുണ്ടേക്കാട്ടിൽ ഹൗസിൽ മുഹമ്മദ് റിഫാനെയാണ് (23) കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്തു.

boyfriend  arrested for fleeing with her boyfriend  17-year-old girl  arrested  കൊല്ലം  മുഹമ്മദ് റിഫാന്‍  പോക്സോ വകുപ്പ് ചുമത്തി  പോക്സോ
കാമുകനൊപ്പം ഒളിച്ചോടിയ 17 കാരിയെ അറസ്റ്റ് ചെയ്തു

By

Published : Mar 20, 2020, 12:53 PM IST

കൊല്ലം: കാമുകനൊപ്പം ഒളിച്ചോടിയ 17കാരിയെ തമിഴ്നാട്ടിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പ് ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്തു. തൃശൂർ വലിയപാടം കറുപ്പടന്ന ചുണ്ടേക്കാട്ടിൽ ഹൗസിൽ മുഹമ്മദ് റിഫാനെയാണ് (23) കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.

മാസങ്ങൾക്ക് മുൻപാണ് റിഫാനൊപ്പം കുന്നിക്കോട് സ്വദേശിയായ പെൺകുട്ടി ഒളിച്ചോടിയത്. രക്ഷിതാക്കളുടെ പരാതിയിൽ കുന്നിക്കോട് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. തമിഴ്നാട്ടിലെ കാട്പാടി എന്ന സ്ഥലത്താണ് ഇവർ ഒളിവിൽ കഴിഞ്ഞത്. ഇടയ്ക്ക് റെയിൽവേ സ്റ്റേഷനിൽവച്ച് ടെക്നോ പാർക്കിലെ ജീവനക്കാരിയുമായി യുവതി പരിചയത്തിലായി.

ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുന്നിക്കോട് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കുന്നിക്കോട് സി.ഐ ഐ മുബാറക്കിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയിൽ പെണ്‍കുട്ടി മൂന്ന് മാസം ഗർഭിണിയെന്ന് തെളിഞ്ഞു.

ABOUT THE AUTHOR

...view details