കേരളം

kerala

ETV Bharat / state

കൊല്ലത്ത് പരീക്ഷയെഴുതുന്നത് 96640 വിദ്യാര്‍ഥികള്‍ - എസ്.എസ്.എല്‍.സി പരീക്ഷ

ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതേണ്ടിയിരുന്ന 81 കുട്ടികള്‍ മറ്റ് ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിലും മറ്റ് ജില്ലകളിലുളള 69 കുട്ടികള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും പരീക്ഷയെഴുതും

96640 students appear for Kollam Examination  കൊല്ലത്ത് പരീക്ഷയെഴുതുന്നത് 96640 വിദ്യാര്‍ഥികള്‍  വിദ്യാര്‍ഥികള്‍  എസ്.എസ്.എല്‍.സി പരീക്ഷ  പരീക്ഷ കേന്ദ്രങ്ങള്‍
കൊല്ലത്ത് പരീക്ഷയെഴുതുന്നത് 96640 വിദ്യാര്‍ഥികള്‍

By

Published : May 26, 2020, 11:03 AM IST

കൊല്ലം: എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി ജില്ലയില്‍ പരീക്ഷയെഴുതുന്നത് 96640 വിദ്യാര്‍ഥികള്‍. 232 പരീക്ഷ കേന്ദ്രങ്ങളിലായി എസ്.എസ്.എല്‍.സി വിഭാഗത്തില്‍ 30450, എച്ച്.എസ്.എസ് വിഭാഗത്തില്‍ 58096, വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ 8094 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. കൊവിഡ് ജാഗ്രതാ മാനദണ്ഡങ്ങള്‍ പാലിച്ച് കരുതലോടെയാണ് പരീക്ഷകള്‍ നടത്തുന്നത്. ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതേണ്ടിയിരുന്ന 81 കുട്ടികള്‍ മറ്റ് ജില്ലകളിലെ പരീക്ഷ കേന്ദ്രങ്ങളിലും മറ്റ് ജില്ലകളിലുളള 69 കുട്ടികള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും പരീക്ഷ എഴുതും. ഫയര്‍ ഫോഴ്‌സിന്‍റെ സാഹയത്തോടെ എല്ലാ പരീക്ഷാകേന്ദ്രങ്ങളും അണുവിമുക്തമാക്കിയിരുന്നു. ഹാന്‍റ്‌വാഷ്, സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനര്‍ മുതലായവയും സജ്ജീകരിച്ചിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ക്കുളള മാസ്‌കും ജാഗ്രതാ നിര്‍ദേശങ്ങള്‍ അടങ്ങിയ ലഘുലേഖകളും എസ്.എസ്.കെ മുഖേന വീടുകളില്‍ നേരത്തെ എത്തിച്ചിരുന്നു. വാഹന സൗകര്യങ്ങള്‍ ഇല്ലാത്തതും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നിന്നും എത്തുന്ന കുട്ടികളെ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാഹനങ്ങള്‍ ക്രമീകരിച്ചു. കൂടാതെ കെഎസ്ആര്‍ടിസിയുടെ സര്‍വീസുകളും ഉണ്ട്. പരീക്ഷാ സംബന്ധമായ സംശയനിവാരണത്തിനുളള വാര്‍ റൂം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details