കൊല്ലം: ജില്ലയ്ക്ക് ഇന്ന് ആശ്വാസത്തിന്‍റെ ദിനം. ഒൻപതു പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇനി ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത് മൂന്നു പേർ മാത്രം. തുടർച്ചയായി പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത കുളത്തൂപ്പുഴ, ചാത്തന്നൂർ പ്രദേശങ്ങൾ ആശങ്കയുടെ നിഴൽ ഒഴിഞ്ഞ് ആശ്വാസത്തിന്‍റെ വഴിയിൽ എത്തി. കുളത്തൂപ്പുഴയിൽ ആദ്യം രോഗം സ്ഥിരീകരിച്ച കുമരംകരിക്കം സ്വദേശി, മൂന്നാമതായി രോഗം സ്ഥിരീകരിച്ച അമ്പലം വാർഡ് സ്വദേശി, ഒടുവിൽ കഴിഞ്ഞ ആഴ്‌ച രോഗം സ്ഥിരീകരിച്ച അയ്യൻ വളവ് സ്വദേശി എന്നിവരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.
കൊല്ലം ജില്ലയ്ക്ക് ആശ്വാസ ദിനം; ഒൻപത് പേർക്ക് രോഗമുക്തി
കുളത്തൂപ്പുഴയിൽ ആദ്യം രോഗം സ്ഥിരീകരിച്ച കുമരംകരിക്കം സ്വദേശി, മൂന്നാമതായി രോഗം സ്ഥിരീകരിച്ച അമ്പലം വാർഡ് സ്വദേശി, കഴിഞ്ഞ ആഴ്‌ച രോഗം സ്ഥിരീകരിച്ച അയ്യൻ വളവ് സ്വദേശി എന്നിവരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്
കൊല്ലം ജില്ലയ്ക്ക് ആശ്വാസ ദിനം; ഒൻപത് പേർക്ക് രോഗമുക്തി
അതേസമയം കുളത്തൂപ്പുഴയിൽ ഒടുവിൽ രോഗം സ്ഥിരീകരിച്ചയാൾക്ക് മറ്റ് അസുഖങ്ങൾ ഉള്ളതിനാൽ ആശുപത്രിയിൽ തുടരും. ശാസ്താംകോട്ട സ്വദേശികളുടെ 7 വയസ്സുള്ള മകൾ, ചാത്തന്നൂർ സ്റ്റാൻഡേർഡ് ജംഗ്ഷൻ സ്വദേശികളുടെ 9 വയസ്സുള്ള മകൻ, ചാത്തന്നൂരിലെ രണ്ടു ആരോഗ്യ പ്രവർത്തകർ, ആന്ധ്രാ സ്വദേശി ലോറി ഡ്രൈവർ എന്നിവരാണ് രോഗ മുക്തി നേടിയ മറ്റുള്ളവർ.
Last Updated : May 5, 2020, 2:01 PM IST