കൊല്ലം: സമ്പര്‍ക്ക വിഭാഗത്തില്‍പ്പെട്ട ബിഎസ്എഫ് ജവാന്‍, കുന്നത്തൂര്‍, കാവനാട് സ്വദേശിനികളായ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പടെ ജില്ലയില്‍ 79 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും എത്തിയ അഞ്ചുപേരില്‍ മൂന്നുപേര്‍ യുഎഇയില്‍ നിന്നും രണ്ടുപേര്‍ ഖത്തറില്‍ നിന്നുമുള്ളതാണ്. സമ്പര്‍ക്കത്തിലൂടെ 71 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരുടെ ഉറവിട വിശദാംശങ്ങള്‍ ലഭ്യമല്ല. ഞായറാഴ്ച 75 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
കൊല്ലത്ത് 79 പേര്‍ക്ക് കൂടി കൊവിഡ്
നിലവില്‍ ജില്ലയിലാകെ 467 രോഗബാധിതരാണുള്ളത്. ഇന്ന് 12 പേര്‍ രോഗമുക്തി നേടി
കൊല്ലത്ത് 79 പേര്‍ക്ക് കൂടി കൊവിഡ്
നിലവില്‍ ജില്ലയിലാകെ 467 രോഗബാധിതരാണുള്ളത്. ഇന്ന് 12 പേര്‍ രോഗമുക്തി നേടി. 8181 പേര്‍ നിരീക്ഷണത്തിലുണ്ട്. ഞായറാഴ്ച ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍ 742 പേരാണ്. ആകെ 7749 പേര്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. 600 പേരാണ് ഇന്ന് ഗൃഹനിരീക്ഷണത്തിലായത്. 90 പേര്‍ ആശുപത്രി നിരീക്ഷണത്തിലായി. ആകെ 23,089 സാമ്പിളുകള്‍ ശേഖരിച്ചു. രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ 4,336 പേരും സെക്കന്ററി സമ്പര്‍ക്കത്തില്‍ 1,604 പേരുമാണുള്ളത്.