കൊല്ലം:ജില്ലയിൽ ഇന്നലെ 690 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന രണ്ടു പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ 13 പേര്‍ക്കും സമ്പര്‍ക്കം വഴി 666 പേര്‍ക്കും ഒന്‍പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. 269 പേര്‍ രോഗമുക്തി നേടി. ഓരോ ദിവസവും കൊവിഡ് വ്യാപിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ ജില്ലയിൽ പ്രതിദിന രോഗ സ്ഥിരീകരണം ആയിരത്തിലേക്ക് ഉയരാനും സാധ്യതയുണ്ട്. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 12,000 കടന്നു. ഒരുമാസം മുൻപ് വരെ ഓരോ ആഴ്ചയിലുമാണ് രോഗവ്യാപനം ആയിരം വർധിച്ചിരുന്നത്. ഇപ്പോൾ രണ്ട് ദിവസത്തിനുള്ളിൽ തന്നെ 1,200 ഓളം വർധനവ് ഉണ്ടാകുകയാണ്.