കേരളം

kerala

ETV Bharat / state

കഞ്ചാവ് വാങ്ങാന്‍ പണമില്ല, വീട്ടുമുറ്റത്ത് നട്ടുവളര്‍ത്തി കൊല്ലത്തെ അറുപതുകാരി ; ഒടുവില്‍ എക്‌സൈസ് പിടിയില്‍ - kollam 60 year old arrested for growing cannabis plant

61 ശിഖരങ്ങൾ ഉൾപ്പടെ 10 അടിയിലധികം ഉയരമുള്ള കഞ്ചാവ് ചെടിയാണ് ഇവര്‍ വീട്ടുമുറ്റത്ത് നട്ടുവളര്‍ത്തിയത്

കഞ്ചാവ് ചെടി പിടികൂടി  വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തി  കഞ്ചാവ് ചെടി അറുപതുകാരി അറസ്റ്റ്  കൊല്ലം വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി  കഞ്ചാവ് ചെടി വയോധിക അറസ്റ്റ്  kollam ganja 60 year old arrest  kollam 60 year old arrested for growing cannabis plant  kollam ganja plant arrest
കഞ്ചാവ് വാങ്ങാന്‍ പണമില്ല, വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തി അറുപതുകാരി; ഒടുവില്‍ എക്‌സൈസ് പിടിയില്‍

By

Published : May 14, 2022, 2:33 PM IST

കൊല്ലം: കൊല്ലം കൊട്ടാരക്കയിൽ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ട് പരിപാലിച്ചുവന്ന 60 കാരി അറസ്റ്റില്‍. മേലില കണിയാൻകുഴി സ്വദേശി തുളസിയാണ് എക്‌സൈസിന്‍റെ പിടിയിലായത്. കൊട്ടാരക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടര്‍ പി.എ സഹദുള്ളക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.

വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തി അറുപതുകാരി

61 ശിഖരങ്ങൾ ഉൾപ്പടെ 10 അടിയിലധികം ഉയരമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. കഞ്ചാവ് വാങ്ങി ഉപയോഗിക്കാൻ കൂടുതൽ പണം വേണ്ടതിനാലാണ് ചെടി നട്ടുവളർത്തിയതെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

ABOUT THE AUTHOR

...view details