കൊല്ലം: കരുനാഗപ്പള്ളി കെഎസ്എഫ്ഇ സിവിൽ സ്റ്റേഷൻ ബ്രാഞ്ചിൽ 50 ലക്ഷം രൂപയുടെ മുക്കുപണ്ട തട്ടിപ്പ്. ബാങ്ക് ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പേരാണ് പ്രതികള്‍. മൈനാഗപ്പള്ളി സ്വദേശി കൃഷ്ണകുമാർ ഇദ്ദേഹത്തിന്‍റെ ഭാര്യ പ്രിയങ്ക എന്നിവർ നിരവധി തവണ സ്വർണം പണയം വെക്കാനെന്ന വ്യാജേന മുക്ക് പണ്ടങ്ങൾ ബാങ്കിൽ എത്തിക്കാറുണ്ട്. ബാങ്ക് അപ്രയിസർ തേവലക്കര സ്വദേശി ബിജു കുമാറിന്‍റെ അറിവോടെയാണ് മുക്ക് പണ്ടം യഥാർഥ സ്വർണമാണെന്ന സർട്ടിഫിക്കറ്റ് ഇവര്‍ക്ക് ലഭിച്ചിരുന്നത്. മൂവരും ചേര്‍ന്ന് ലക്ഷങ്ങളുടെ തട്ടിപ്പാണ് നടത്തിയിരുന്നത്.
കെഎസ്എഫ്ഇയില്‍ മുക്കുപണ്ട തട്ടിപ്പ്; പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു - 50 Iakh Scam
പ്രതികള്‍ ബാങ്ക് ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പേര്‍
കെഎസ്എഫ്ഇയില്‍ മുക്കുപണ്ട തട്ടിപ്പ്
കഴിഞ്ഞ ദിവസം ബാങ്കിൽ നടന്ന പരിശോധനയിലാണ് ദമ്പതികൾ നൽകിയിരുന്ന സ്വർണാഭരണങ്ങൾ മുക്ക് പണ്ടം ആണെന്ന് തെളിഞ്ഞത്. പരിശോധന തുടരുകയാണെന്ന് കെഎസ്എഫ്ഇ ബ്രാഞ്ച് മാനേജർ അറിയിച്ചു. കരുനാഗപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.