കൊല്ലം:കൊല്ലത്ത് വീട്ടമ്മയെ വീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ മഞ്ഞമൺകാല സ്വദേശി ലിജിയാണ് (35) മരിച്ചത്. മൃതദേഹത്തിന് സമീപത്തുനിന്ന് മണ്ണെണ്ണ കാൻ കണ്ടെടുത്തു. മരണകാരണം വ്യക്തമല്ല. കൊല്ലപ്പെട്ട ലിജി പൊയ്യനിൽ ആശുപത്രിയിൽ നഴ്‌സ് ആണ്.
സംഭവം നടക്കുമ്പോൾ ലിജിയുടെ 9, 5 വയസുള്ള രണ്ട് ആൺമക്കൾ സമീപത്തെ വീട്ടിൽ ട്യൂഷൻ പഠിക്കാൻ പോയിരിക്കുകയായിരുന്നു. ഇവർ തിരികെ വന്നപ്പോഴാണ് മൃതദേഹം കണ്ടത്.